Thiruvambady

തി​രു​വ​മ്പാ​ടി തിരുഹൃദയ ഫൊറോനാ ദേ​വാല​യം തിരുനാളിനു തു​ട​ക്ക​മാ​യി

തി​രു​വ​മ്പാ​ടി തി​രു​ഹൃ​ദ​യ ഫൊ​റോ​നാ ദേ​വാ​ല​യ​ത്തി​ൽ ഈശോയുടെ തി​രു​ഹൃ​ദ​യത്തി​ന്‍റെ​യും പ​രി​ശു​ദ്ധ കന്യാമറിയത്തിന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തിരുനാ​ളി​നു തു​ട​ക്ക​മാ​യി. ഇ​ട​വ​കാ വി​കാ​രി ഫാ.ജോ​സ് ഓലിയക്കാട്ടി​ൽ തിരുനാൾ കൊ​ടി​യേ​റ്റ് ന​ട​ത്തി.

ഫെ​ബ്രു​വ​രി ഒ​ന്നു മു​ത​ൽ എ​ട്ടു​വ​രെ​യാ​ണ് തി​രു​നാ​ൾ ന​ട​ത്ത​പ്പെ​ടു​ക. എ​ല്ലാ ദി​വ​സ​വും രാ​വി​ലെ 6:15നും ​വൈ​കി​ട്ട് നാ​ലി​നും വി​ശു​ദ്ധ കുർബാ​ന ഉ​ണ്ടാ​യി​രി​ക്കും.

പ്ര​ധാ​ന തി​രു​നാ​ൾ ദി​ന​മാ​യ ഞാ​യ​ർ രാ​വി​ലെ 5:15നും, 7:15നും, 9:30നും ​വി​ശു​ദ്ധ കു​ർ​ബാ​ന​യും വൈ​കി​ട്ട് നാലിന് ​ആ​ഘോ​ഷ​പൂർവമാ​യ തി​രു​നാ​ൾ കു​ർ​ബാ​ന​യും തു​ട​ർ​ന്ന് പ്രദക്ഷി​ണ​വും നടക്കും.

Related Articles

Leave a Reply

Back to top button