Mukkam
ഐ.എസ്.എം മുക്കം മണ്ഡലം കമ്മിറ്റി സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു
മുക്കം: ഐ.എസ്.എം മുക്കം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സൗഹൃദ ഇഫ്താർ സംഘടിപ്പിച്ചു. പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ച ചർച്ചയിൽ ഐ.എസ്.എം സംസ്ഥാന എക്സിക്യൂട്ടീവ് അംഗം പ്രഫ.പി.കെ ശബീബ് വിഷയാവതരണം നടത്തി.
സാദിഖലി കൂളിമാട് അധ്യക്ഷത വഹിച്ച പരിപാടിയിൽ മുക്കത്തെ വിവിധ മത, രാഷ്ട്രീയ സംഘടനകളെ പ്രതിനിധീകരിച്ച് വി.പി.എ ജലീൽ, വി റഫീഖ്, അരുൺ കുമാർ, നിഷാദ്, റോബിൻ ഇബ്രാഹീം, നസീം കൊടിയത്തൂർ, ഇംതിയാസ് തിരുവമ്പാടി, നൗഷാദ് പൂളപൊയിൽ, ഷൈജൽ കക്കാട് തുടങ്ങിയവർ സംസാരിച്ചു.