Kerala

പ്രശസ്ത സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ അന്തരിച്ചു

കൊച്ചി: പ്രശസ്ത സംഗീത സംവിധായകന്‍ എംകെ അര്‍ജുനന്‍ മാസ്റ്റര്‍ (84) അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കൊച്ചി പള്ളുരുത്തിയിലെ വസതിയില്‍ വെച്ച് പുലര്‍ച്ചെ മൂന്നരക്ക് ആയിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്ക് പുള്ളുരുത്തി ശ്മശാനത്തില്‍ നടക്കും.

1958ല്‍ നാടകമേഖലയിലൂടെയായിരുന്നു എംകെ അര്‍ജുനന്‍ എന്ന അര്‍ജുനന്‍ മാസ്റ്ററിന്റെ അരങ്ങേറ്റം. 1968ല്‍ പി ഭാസ്‌കരന്റെ ‘കറുത്ത പൗര്‍ണ്ണമി’യിലൂടെയാണ് സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഇതുവരെ ഇരുന്നൂറിലേറെ സിനിമകള്‍ക്കും പ്രൊഫണല്‍ നാടകങ്ങള്‍ക്കും അദ്ദേഹം സംഗീതം ഒരുക്കിയിട്ടുണ്ട്.

2017 ജയരാജ് സംവിധാനം ചെയ്ത ഭയാനകം എന്ന ചിത്രത്തിലെ എന്നെ നോക്കി എന്ന ഗാനത്തിന് അദ്ദേഹത്തിന് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചിരുന്നു. ഇന്ത്യന്‍ സിനിമയുടെ അഭിമാനമായ എആര്‍ റഹ്മാന്റെ ചലച്ചിത്ര മേഖലയിലേക്കുള്ള അരങ്ങേറ്റവും അര്‍ജുനന്‍ മാസ്റ്റര്‍ വഴിയായിരുന്നു. അര്‍ജുനന്‍ മാസ്റ്റര്‍ക്കൊപ്പം കീ ബോര്‍ഡ് പ്ലയറായി റഹ്മാന്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

Related Articles

Leave a Reply

Back to top button