തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതി വർക്കിങ് ഗ്രൂപ്പ് യോഗം ചേർന്നു; ഗ്രാമസഭ ഇന്നു മുതൽ

തിരുവമ്പാടി ഗ്രാമപഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപീകരണത്തിൻ്റെ ഭാഗമായി വർക്കിംഗ് ഗ്രൂപ്പ് യോഗം ചേർന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് മേഴ്സി പുളിക്കാട്ട് യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡൻ്റ് കെ എ അബ്ദുറഹിമാൻ യോഗത്തിന് അദ്ധ്യക്ഷത വഹിച്ചു.
14 വർക്കിംഗ് ഗ്രൂപ്പുകളായി തിരിഞ്ഞ് വിവിധ മേഖലകളിൽ ചർച്ച നടത്തി പദ്ധതി നിർദ്ദേശങ്ങൾ തയ്യാറാക്കി. 2021 ഫെബ്രുവരി 6 മുതൽ 14 വരെ ഗ്രാമസഭാ യോഗങ്ങൾ ചേരും. നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിനം വരുന്നതിനു മുമ്പ് പദ്ധതികൾക്ക് അംഗീകാരം നേടുന്നതിനുള്ള ശ്രമമാണ് ഭരണസമിതി നടത്തുന്നത്.
യോഗത്തിൽ സ്ഥിരം സമിതി അദ്ധ്യക്ഷരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, മെമ്പർ മുഹമ്മദലി, പഞ്ചായത്ത് സെക്രട്ടറി എം ഗിരീഷ് തുടങ്ങിയവർ സംസാരിച്ചു.
ഗ്രാമസഭ നടക്കുന്ന തിയ്യതിയും സമയവും സ്ഥലവും
ഫെബ്രുവരി 6 വാർഡ് 2 കാവുങ്കല്ലേൽ രാവിലെ 11 മണി പാരിഷ് ഹാൾ ആനക്കാംപൊയിൽ.
ഫെബ്രുവരി 6 വാർഡ് 3 ആനക്കംപോയിൽ ഉച്ചയ്ക്ക് 2 മണി പാരിഷ് ഹാൾ ആനക്കാംപൊയിൽ.
ഫെബ്രുവരി 6 വാർഡ് 5 പൊന്നാങ്കയം ഉച്ചക്ക് 2 മണിക്ക് എസ്.എൻ.എം.എ എൽ.പി.എസ് പൊന്നാങ്കയം.
ഫെബ്രുവരി 6 വാർഡ് 6 ഉറുമി ഉച്ചയ്ക്ക് 2 മണി എം.എ.എം. യു. പി സ്കൂൾ പുന്നക്കൽ.
ഫെബ്രുവരി 6 വാർഡ് 15 പാലക്കടവ് ഉച്ചയ്ക്ക് 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാൾ തിരുവമ്പാടി.
ഫെബ്രുവരി 8 വാർഡ് 1 മുത്തപ്പൻപുഴ വൈകുന്നേരം 3 മണി സെൻ്റ് സെബാസ്റ്റ്യൻസ് എൽ.പി.എസ് മുത്തപ്പൻപുഴ.
ഫെബ്രുവരി 8 വാർഡ് 9 മറിയപുറം ഉച്ചക്ക് ശേഷം 2 മണി സാംസ്കാരിക നിലയം തിരുവമ്പാടി.
ഫെബ്രുവരി 8 വാർഡ് 14 തിരുവമ്പാടി ടൗൺ ഉച്ചയ്ക്ക് 2 മണിക്ക് ഗ്രാമപഞ്ചായത്ത് ഹാൾ തിരുവമ്പാടി.
ഫെബ്രുവരി 8 വാർഡ് 16 തമ്പലമണ്ണ ഉച്ചക്ക് 2:00 മണി അത്തിപ്പാറ അംഗനവാടി.
ഫെബ്രുവരി 9 വാർഡ് 13 അമ്പലപ്പാറ ഉച്ചയ്ക്ക് 2:00 മണി എം സി ഓഡിറ്റോറിയം അമ്പലപ്പാറ.
ഫെബ്രുവരി 9 വാർഡ് 17 പുല്ലൂരാംപാറ ഉച്ചക്ക് 2:00 മണി സെൻ്റ് ജോസഫ് യു.പി സ്കൂൾ പുല്ലുരാംപാറ.
ഫെബ്രുവരി 10 വാർഡ് 7 പുന്നക്കൽ ഉച്ചക്ക് ശേഷം 2:00 മണി എം.എ.എം.യു പി സ്കൂൾ പുന്നക്കൽ.
ഫെബ്രുവരി 10 വാർഡ് 10 മരക്കാട്ടുപുറം ഉച്ചയ്ക്ക് ശേഷം 2:00 മണി കുടുംബാരോഗ്യ കേന്ദ്രം തിരുവമ്പാടി.
ഫെബ്രുവരി 10 വാർഡ് 11 തൊണ്ടിമ്മൽ ഉച്ചയ്ക്ക് ശേഷം 2:00 മണി ഗവൺമെൻറ് എൽ പി സ്കൂൾ തൊണ്ടിമ്മൽ,
ഫെബ്രുവരി 10 വാർഡ് 12 താഴെ തിരുവമ്പാടി ഉച്ചയ്ക്ക് ശേഷം 2:00 മണി എം സി ഓഡിറ്റോറിയം അമ്പലപ്പാറ.
ഫെബ്രുവരി 12 വാർഡ് 4 കൊടക്കാട്ട്പാറ ഉച്ചയ്ക്ക് ശേഷം 2:00 മണി ഹിദായത്തുൽ ഇസ്ലാം മദ്രസ പുല്ലുരാംപാറ.
ഫെബ്രുവരി 12 വാർഡ് 8 പാമ്പിഴഞ്ഞപാറ ഉച്ചയ്ക്ക് ശേഷം 2:00 മണി മിഫ്താഹുൽ ഉലൂം സുന്നി സെക്കൻഡറി മദ്രസ പുല്ലുരാംപാറ.






