മുക്കം പോലീസ് സ്റ്റേഷൻ കെട്ടിട നിർമ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവ്വഹിച്ചു

മുക്കം പൊലീസ് സ്റ്റേഷനുവേണ്ടി നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ നിർമ്മാണോദ്ഘാടനം ഇന്ന് കേരളാ മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫറൻസിലൂടെ നിർവ്വഹിച്ചു. ജോർജ് എം തോമസ് എം എൽ എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 2.25 കോടി രൂപ ചെലവഴിച്ചാണ് പുതിയ പോലീസ് സ്‌റ്റേഷൻ കെട്ടിടം നിർമ്മിക്കുന്നത്.

1985ൽ നിർമ്മിച്ച കെട്ടിടം കാലപ്പഴക്കം മൂലം തകർച്ചയുടെ വക്കിലെത്തിയതിനെ തുടർന്നാണ് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. നിലവിൽ മുക്കം പോലീസ് സ്റ്റേഷനിൽ ഒരു പ്രിൻസിപ്പൽ എസ് ഐയും മൂന്ന് എസ് ഐമാരുമടക്കം 45ഓളം പോലീസ് ഉദ്യോഗസ്ഥരാണുള്ളത്. എം എൽ എ ജോർജ് എം തോമസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ കോഴിക്കോട് റൂറൽ ജില്ലാ പോലീസ് മേധാവി ഡോ എ ശ്രീനിവാസ് ഐ പി എസ്, മുക്കം നഗരസഭ ചെയർമാൻ പി ടി ബാബു, കാരശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സ്മിത, മുക്കം നഗരസഭ ഡെപ്യൂട്ടി ചെയർപേഴ്‌സൺ അഡ്വ: ചാന്ദിനി തുടങ്ങിയവർ സംസാരിച്ചു.







