Thiruvambady
തിരുവമ്പാടിയിൽ അനധികൃതമായി കടത്തിയ വിദേശമദ്യം പിടികൂടി

തിരുവമ്പാടി: രഹസ്യ വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ തിരുവമ്പാടി കക്കുണ്ട് പരിസരത്ത് നിന്നും അനധികൃതമായി കടത്താൻ ശ്രമിച്ച 6 ലിറ്റർ വിദേശമദ്യം തിരുവമ്പാടി പോലീസ് പിടികൂടി. പുതുപ്പാടി കുറുപ്പൻതൊടി വീട്ടിൽ മഞ്ചേഷ് (42) ആണ് തിരുവമ്പാടി പോലീസിന്റെ പിടിയിലായത്.
തിരുവമ്പാടി പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ എസ് ഐ വിജേഷ്, സി പി ഒ അനീഷ്, വിജേഷ് കുമാർ എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.







