India

ഉത്തരാഖണ്ഡിൽ മഞ്ഞുമലയിടിച്ചിൽ; മരണം അഞ്ചായി

ഉത്തരാഖണ്ഡിലെ ജോഷിമഠിൽ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തിൽ മരണം അഞ്ചായി. 150 ഓളം പേരാണ് അപകടത്തിൽപ്പെട്ടത്. 75ൽ അധികം ആളുകളെ കാണാനില്ലെന്നാണ് റിപ്പോർട്ട്.

അളകനന്ദ നദിയിലെ അണക്കെട്ട് തകർന്നതിനെ തുടർന്ന് പ്രളയസാധ്യതയുമുണ്ടെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ധോളി നദിയിൽ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. ഹരിദ്വാർ, ഋഷികേശ് എന്നിവിടങ്ങളിൽ ജാഗ്രത നിർദേശം പ്രഖ്യാപിച്ചിട്ടുണ്ട്. ദേശീയ ദുരന്ത നിവാരണസേന പ്രദേശത്തെത്തിയിട്ടുണ്ട്. 600 ഓളം കരസേനാംഗങ്ങൾ ഉത്തരാഖണ്ഡിലേക്ക് തിരിച്ചിട്ടുണ്ട്.

ഗംഗാ തീരത്തും അളകനന്ദ തീരത്തുമുള്ള കുടുംബങ്ങളെ ഒഴിപ്പിക്കാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ശ്രീനഗർ ഡാം, ഋഷികേശ് ഡാം, എന്നിവ തുറന്നുവിട്ടു. ഋഷിഗംഗ പവർ പ്രോജക്ട് തകർന്നു. ഉത്തരാഖണ്ഡ് മുഖ്യമന്തി സംഭവ സ്ഥലത്തേക്ക് തിരിച്ചു.

Related Articles

Leave a Reply

Back to top button