Pullurampara

സംസ്ഥാന ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ; സുവർണ്ണ താരമായി നസല ഫാത്തിമ

പുല്ലൂരാംപാറ: തൃശ്ശൂരിൽ വച്ച് നടന്ന സംസ്ഥാന ക്രോസ്കൺട്രി ചാമ്പ്യൻഷിപ്പിൽ പുല്ലൂരാംപാറ മലബാർ സ്പോർട്സ് അക്കാദമിയുടെ താരമായ നസല ഫാത്തിമ അണ്ടർ 18 ഗേൾസ് വിഭാഗത്തിൽ സ്വർണ്ണ മെഡൽ കരസ്ഥമാക്കി.

ഇതിനുപുറമേ ടീം ചാമ്പ്യൻഷിപ്പ് ഇനത്തിൽ അണ്ടർ 16 ബോയ്സ്, ഗേൾസ് വിഭാഗങ്ങളിൽ വെള്ളി മെഡലും അണ്ടർ 20 ബോയ്സ് വിഭാഗത്തിൽ വെങ്കല മെഡലും മലബാർ സ്പോർട്സ് അക്കാദമി താരങ്ങൾ സ്വന്തമാക്കി.

കഴിഞ്ഞ ദിവസം കോടഞ്ചേരിയിൽ നടത്തിയ ജില്ലാ ക്രോസ്കൺട്രി മത്സരങ്ങളിലും മലബാർ സ്പോർട്സ് അക്കാദമി ഓവറോൾ ചാമ്പ്യൻഷിപ്പ് കരസ്ഥമാക്കിയിരുന്നു.

Related Articles

Leave a Reply

Back to top button