Kozhikode

കളറാക്കാൻ ഒരുങ്ങി ക്ലീൻ ബീച്ച് മിഷൻ; രണ്ടാം ഘട്ട ശുചീകരണ പ്രവർത്തികൾക്ക് സമാരംഭം

കോഴിക്കോട്: ബീച്ച് ശുചീകരണം ജനകീയ പങ്കാളിത്തത്തോടെ എന്ന ലക്ഷ്യത്തിൽ തുടക്കം കുറിച്ച ബീച്ച് ക്ലീനിംഗ് പരിപാടികളുടെ രണ്ടാം ഘട്ട പ്രവർത്തികൾക്ക് സമാരംഭം. കോവിഡ് രോഗവ്യാപനത്തിന് മുന്നോടിയായി ജില്ലയിലെ ബീച്ചുകൾ കേന്ദ്രീകരിച്ചു വിജയകരമായി നടത്തി വന്നിരുന്ന പദ്ധതി ഒരു ഇടവേളക്ക് ശേഷം പുനരാരംഭിക്കുകയാണ്.

രണ്ടാം ഘട്ട പ്രവർത്തികൾ സൗത്ത് ബീച്ച് പരിസരത്ത് നിന്നാരംഭിച്ചു. ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വ മിഷൻ, കോർപ്പറേഷൻ ആരോഗ്യ വിഭാഗം എന്നിവരുടെ സഹകരണത്തോടെ ഒരുക്കുന്ന ശുചീകരണ യത്നത്തിൽ പി.ആർ.ടി.സി. ഉൾപ്പെടെയുള്ള സന്നദ്ധ സേനയും, ബീച്ച് ശുചീകരണ കൂട്ടായ്മയും, ‘നമ്മുടെ കോഴിക്കോട്’ ആപ്ലിക്കേഷൻ മുഖേന രജിസ്റ്റർ ചെയ്തെത്തിയ പൊതു ജനങ്ങളും പങ്കാളികളായി. ക്ലീൻ ബീച്ച് മിഷന്റെ ഭാഗമായുള്ള ശുചീകരണ യത്നം വരും ആഴ്‌ചകളിൽ തുടരും എന്ന് കോഴിക്കോട് ജില്ലാ കളക്ടർ പറഞ്ഞു

Related Articles

Leave a Reply

Back to top button