Thiruvambady

കൊ​ട​ക്കാ​ട്ടു​പാ​റ മേ​ലെ പൊ​ന്നാ​ങ്ക​യം ‘അം​ബേ​ദ്ക​ര്‍ ഗ്രാ​മം’ പ​ദ്ധ​തി ഓ​ണ്‍​ലൈ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും

തിരുവമ്പാടി: തിരുവമ്പാടി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ പു​ല്ലു​രാം​പാ​റ കൊ​ട​ക്കാ​ട്ടു​പാ​റ മേ​ലെ പൊ​ന്നാ​ങ്ക​യം ആ​ദി​വാ​സി കോ​ള​നി​യി​ലെ ‘അം​ബേ​ദ്ക​ര്‍ ഗ്രാ​മം’ പ​ദ്ധ​തി ഓ​ണ്‍​ലൈ​നാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ ഇ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്യും. അം​ബേ​ദ്ക​ര്‍ ഗ്രാ​മ​വി​ക​സ​ന പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി ഒ​രു​കോ​ടി​യി​ലേ​റെ രൂ​പ ചെ​ല​വ​ഴി​ച്ചു നി​ര്‍​മി​ച്ച മൂ​ന്നു പു​തി​യ വീ​ടു​ക​ളും 33 ന​വീ​ക​രി​ച്ച വീ​ടു​ക​ളും ചേ​ര്‍​ത്ത് 36 വീ​ടു​ക​ളു​ടെ ഉ​ദ്ഘാ​ട​ന​മാ​ണ് ഇ​ന്നു ന​ട​ക്കു​ക.


വീ​ട്, വൈ​ദ്യു​തി, കു​ടി​വെ​ള്ളം എ​ന്നി​വ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഒ​രു​ക്കി​യി​ട്ടു​ണ്ട്. 36 കു​ടും​ബ​ങ്ങ​ള്‍​ക്കാ​യി പ​തി​ന​ഞ്ചാ​യി​രം ലി​റ്റ​ര്‍ സം​ഭ​ര​ണ ശേ​ഷി​യു​ള്ള വാ​ട്ട​ര്‍ ടാ​ങ്ക്, കു​ളം, പൈ​പ്പ് ലൈ​ന്‍ എ​ന്നി​വ ത​യാ​റാ​ക്കി​യി​ട്ടു​ണ്ട്. മ​ന്ത്രി എ.​കെ. ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ം. എം​എ​ല്‍​എ ജോ​ര്‍​ജ് എം ​തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.


ആ​ദി​വാ​സി അങ്കണ​വാ​ടി​യി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ കൊ​ടു​വ​ള്ളി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തോ​മ​സ് ക​ള​ത്തൂ​ര്‍, തിരുവമ്പാടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മേ​ഴ്സി പു​ളി​ക്കാ​ട്ട്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അംഗം ബോ​സ് ജേ​ക്ക​ബ്, വാ​ര്‍​ഡ് അംഗങ്ങളായ ലി​സി ഏ​ബ്ര​ഹാം, കെ.​ഡി. ആ​ന്‍റ​ണി, റം​ല ചോ​ല​ക്ക​ല്‍, രാ​ധാ​മ​ണി ദാ​സ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ക്കും.

Related Articles

Leave a Reply

Back to top button