Thiruvambady

തോട്ടത്തിന്‍കടവ്; പച്ചക്കാട് കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

മുക്കം: വിളകള്‍ നശിപ്പിച്ച കാട്ടുപന്നിയെ മുക്കം നഗരസഭ പരിധിയില്‍ വെടിവെച്ചു കൊന്നു. അഞ്ചാം വാര്‍ഡ് തോട്ടത്തിന്‍കടവ് പ്രദേശത്ത് പച്ചക്കാട് ചുള്ളിയില്‍ കബീറിന്റെ കൃഷിയിടത്തിലിറങ്ങിയ പന്നിയെയാണ് കൊന്നത്.
വനംവകുപ്പി​‍ന്‍െറ അനുമതിപ്രകാരം ലൈസന്‍സ് ലഭിച്ച തോട്ടത്തിന്‍കടവ് സ്വദേശി പുറങ്കല്‍ വി.വി. ബാലനാണ് വെടിവെച്ചത്.
വാര്‍ഡ് കൗണ്‍സിലര്‍ നൗഫല്‍ മല്ലശ്ശേരിയുടെയും വനംവകുപ്പ് സെക്​ഷന്‍ വനം ഓഫിസർ കെ.കെ. സജീവ് കുമാര്‍, ഗൈഡ്മാരായ കെ.പി. പ്രശാന്തന്‍, പി. വിജയന്‍, ശ്വേത പ്രസാദ് എന്നിവരുടെയും സാന്നിധ്യത്തില്‍ പന്നിയുടെ ജഡം മറവുചെയ്തു.

Related Articles

Leave a Reply

Back to top button