Kerala

ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍

ഹയര്‍ സെക്കന്‍ഡറി ഒന്നാം വര്‍ഷ ഇംപ്രൂവ്‌മെന്റ്, സപ്ലിമെന്ററി പരീക്ഷ ഡിസംബര്‍ 18 മുതല്‍ 23 വരെ നടക്കും. ഗള്‍ഫ് മേഖലയിലെ സ്‌കൂളുകളില്‍ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് യുഎഇയിലുളള പരീക്ഷാകേന്ദ്രത്തിലോ അതാത് വിഷയ കോമ്പിനേഷനുളള കേരളത്തിലെ ഏതെങ്കിലും പരീക്ഷാകേന്ദ്രത്തിലോ പരീക്ഷയെഴുതാം. മാര്‍ച്ച് 2020 ലെ ഒന്നാംവര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ എഴുതിയിട്ടുളള ആറ് വിഷയങ്ങളില്‍ മൂന്ന് വിഷയങ്ങള്‍ വരെ സ്‌കോര്‍ മെച്ചപ്പെടുത്തുന്നതിനും, രജിസ്റ്റര്‍ ചെയ്തിട്ടുളള വിഷയങ്ങളില്‍ പരീക്ഷ എഴുതാത്ത വിഷയങ്ങളുണ്ടെങ്കില്‍ അവ എഴുതുന്നതിനും റഗുലര്‍ വിദ്യാര്‍ത്ഥികള്‍ക്ക് ഈ പരീക്ഷയ്ക്ക് രജിസ്റ്റര്‍ ചെയ്യാം.

ഫീസടയ്‌ക്കേണ്ട അവസാന തിയതി നവംബര്‍ 16 ആണ്. 600 രൂപ ഫൈനോടെ 18 വരെ അപേക്ഷ സമര്‍പ്പിക്കാം. റഗുലര്‍, ലാറ്ററല്‍ എന്‍ട്രി, വിദ്യാര്‍ത്ഥികള്‍ക്കുളള പരീക്ഷാ ഫീസ് ഒരു പേപ്പറിന് 175 രൂപയാണ്. സര്‍ട്ടിഫിക്കറ്റ് ഫീസ് 40 രൂപ, കമ്പാര്‍ട്ട്‌മെന്റല്‍ വിഭാഗം വിദ്യാര്‍ത്ഥികള്‍ക്കുളള പരീക്ഷാഫീസ് ഒരു പേപ്പറിന് 225 രൂപയും സര്‍ട്ടിഫിക്കറ്റ് ഫീസ് 80 രൂപയുമാണ്. വിശദാംശങ്ങള്‍ അടങ്ങിയ വിജ്ഞാപനം ഹയര്‍ സെക്കന്‍ഡറി പോര്‍ട്ടലായ www.dhsekerala.gov.in ല്‍ ലഭിക്കും.

Related Articles

Leave a Reply

Back to top button