Kozhikode

വിദ്യാർത്ഥിയെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊടുവള്ളി: വാവാട് പുത്തൻപുറത്ത് അബ്ദുൾ റൗഫിന്റെ മകൻ മുഹമ്മദ് അൻസിലാണ് (7) മരിച്ചത്.
പരപ്പൻപൊയിൽ രാരോത്ത് യുപി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർത്ഥിയാണ്.

ഇന്ന് (വ്യാഴാഴ്ച) വൈകുന്നേരം അഞ്ചു മണിയോടെയാണ് സംഭവം. വീട്ടിൽ നിന്ന് കുളിക്കാനെന്ന് പറഞ്ഞ് പുറത്തിറങ്ങിയ കുട്ടിയെ കാണാതായതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് വാവാട് ജുമാ മസ്ജിദിന്റെ മുറ്റത്തെ കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഖബറടക്കം പോസ്റ്റ്മോർട്ടത്തിനു ശേഷം നാളെ (27-12-2019-വെള്ളി) ഉച്ചയോടെ വാവാട് ജുമാ മസ്ജിദിൽ.

_തിരുവമ്പാടി വാർത്തകൾ_

Related Articles

Leave a Reply

Back to top button