Mukkam

കാട്ടുപന്നിയെ വെടിവെച്ചു കൊന്നു

കാരശ്ശേരി: കാരശ്ശേരി പഞ്ചായത്തിലെ കറുത്തപറമ്പ് ശാന്തിനഗർ കോളനി വേനപ്പാറക്കൽ വി.പി. കോയക്കുട്ടിയുടെ കൃഷിയിടത്തിൽ ഇറങ്ങിയ ഒരു ക്വിന്റൽ തൂക്കംവരുന്ന കാട്ടുപന്നിയെ വെടിവെച്ചു കൊന്നു. വനംവകുപ്പ് ചുമതലപ്പെടുത്തിയ കച്ചേരി സ്വദേശി സി.എം. ബാലനാണ് ബുധനാഴ്ച പുലർച്ചെ രണ്ടുമണിക്ക് വെടിവെച്ച് കൊന്നത്.

കൂട്ടമായി ഇറങ്ങിയ 12-ഓളം പന്നികളിൽ ഒരെണ്ണത്തിനെ മാത്രമാണ് വെടിവെച്ചത്. വിവരം അറിയിച്ചതിനെത്തുടർന്ന് താമരശ്ശേരി ഫോറസ്റ്റ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ഇൻക്വസ്റ്റ് തയ്യാറാക്കി വാർഡ് മെമ്പർ ഷാഹിനയുടേയും പരിസരവാസികളുടെയും സാന്നിധ്യത്തിൽ ജഡം സംഭവസ്ഥലത്ത് മറവുചെയ്തു. കാരശ്ശേരി പഞ്ചായത്തിൽമാത്രം ഇദ്ദേഹം വെടിവെക്കുന്ന 15-ാമത്തെ പന്നിയാണിത്

Related Articles

Leave a Reply

Back to top button