Mukkam

ശമ്പളം വെട്ടിക്കുറച്ചു:മുക്കത്ത് ആരോഗ്യ പ്രവര്‍ത്തകര്‍ പ്രതിഷേധിച്ചു

മുക്കം: ശമ്പള പരിഷ്‌കരണത്തില്‍ ആരോഗ്യ വകുപ്പിലെ ഫീല്‍ഡ് പ്രവര്‍ത്തകര്‍ക്ക് ശമ്പളം വെട്ടിക്കുറച്ചതില്‍ പ്രതിഷേധം വ്യാപിക്കുന്നു. സംസ്ഥാനത്ത് കൊവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങളില്‍ രാപ്പകല്‍ പ്രവര്‍ത്തിച്ചുവരുന്ന ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ – പബ്ലിക് ഹെല്‍ത്ത് നഴ്‌സ് വിഭാഗങ്ങളെയാണ് 11-ാം ശമ്പളക്കമ്മീഷന്‍ താഴ്ന്ന സ്‌കെയില്‍ നല്‍കി അപമാനിച്ചെന്നാണ് ആക്ഷേപം. മുക്കം സി.എച്ച്.സി. ബ്ലോക്കിലെ ഫീല്‍ഡ് ജീവനക്കാര്‍ പങ്കെടുത്ത പ്രതിഷേധ കൂട്ടായ്മ പൊതുജനാരോഗ്യപ്രവര്‍ത്തക ഏകോപനസമിതി കോ-ഓര്‍ഡിനേറ്റര്‍ കെ.ശാന്തകുമാരി ഉദ്ഘാടനം ചെയ്തു. എച്ച്.ഐ. ജോണ്‍സണ്‍ ജോര്‍ജ്ജ് മുഖ്യപ്രഭാഷണം നടത്തി.

പ്രളയാനന്തര പ്രതിരോധത്തിലും, കൊവിഡ് നിയന്ത്രണത്തിലും സ്വന്തം ജീവന്‍പോലും പണയപ്പെടുത്തി ജോലി ചെയ്തവരെ തരംതാഴ്ത്തിക്കൊണ്ട്, സമാന ശമ്പളം ലഭിച്ചിരുന്ന ഫാര്‍മസിസ്റ്റ്, ലാബറട്ടറി ടെക്‌നീഷ്യന്‍മാര്‍ക്ക് മെച്ചപ്പെട്ട സ്‌കെയില്‍ നല്‍കിയതായും ഫീല്‍ഡ് ജീവനക്കാര്‍ പറയുന്നു.

പബ്ലിക് ഹെല്‍ത്ത് നഴ്‌സ് ഇ.എം.ഗ്രേസി അധ്യക്ഷത വഹിച്ചു. റോഷന്‍ ലാല്‍ എസ്, ശ്രീജിത്ത്. കെ.എം, അബ്ദുറഹിമാന്‍.പി, കിഷോര്‍കുമാര്‍.എം.എം, ശ്രീരേഖ. ഇ.എന്‍, ഷില്ലി.എന്‍.വി, മുഹമ്മദ് ഷമീര്‍.പി.പി, ഉണ്ണികൃഷ്ണന്‍.പി. എന്നിവര്‍ നേതൃത്വം നല്‍കി. കൂട്ടായ്മയുടെ നേതൃത്വത്തില്‍ മുക്കം അങ്ങാടിയില്‍ പ്രതിഷേധ പ്രകടനവും നടന്നു

Related Articles

Leave a Reply

Back to top button