India
ഡല്‍ഹിയിലുള്‍പ്പടെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം; 6.3 തീവ്രത രേഖപ്പെടുത്തി

ന്യൂഡല്‍ഹി: ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ഭൂചലനം. ജമ്മുകാശ്മീരിലും ഡല്‍ഹിയിലുമടക്കം പഞ്ചാബ്, ഹരിയാന, ചണ്ഡീഗഡ്, ഹിമാചല്‍ പ്രദേശ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ഭൂചലനത്തിന്റെ പ്രകമ്പനം അനുഭവപ്പെട്ടു.
റിക്ടര്‍ സ്‌കെയിലില്‍ 6.3 തീവ്രത രേഖപ്പെടുത്തി. അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മേഖലയാണ് പ്രഭവകേന്ദ്രം. വൈകീട്ട് 5.09 ഓടെയായിരുന്നു ഭൂചലനമുണ്ടായത്.
അതേസമയം, ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ പരിഭ്രാന്തരമായ ആളുകള്‍ വീടുകളില്‍ നിന്നും ഓഫീസുകളില്‍ നിന്നും തെരുവിലേക്ക് ഓടിയിറങ്ങുന്നതിന്റെ വീഡിയോകള്‍ പുറത്തുവന്നിട്ടുണ്ട്.






