Kodanchery

കോടഞ്ചേരിയിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി

കോടഞ്ചേരി: തിരുവനന്തപുരത്ത് സമരം ചെയ്ത കെ.എസ്‌.യു പ്രവർത്തകരെ  മർദ്ദിച്ച പോലീസ് നടപടിയിൽ പ്രതിഷേധിച്ച് മണ്ഡലം കോൺഗ്രസ് കമ്മിറ്റി കോടഞ്ചേരി ടൗണിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തി.

ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് അലക്സ് തോമസ് ചെമ്പകശ്ശേരി പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡൻറ് സണ്ണി കാപ്പാട്ട്മല അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലിസി ചാക്കോ, സ്ഥിരം സമിതി അധ്യക്ഷൻമാരായ ജോസ് പെരുമ്പള്ളി, സിബി ചിരിണ്ടായത്ത്, വിൻസെൻറ് വടക്കേമുറിയിൽ, സാബു മനയിൽ, ലൈജു അരീപ്പറമ്പിൽ, ജിജി എലിവലുങ്കൽ, ആൽബിൻ ഊന്നുകല്ലേൽ, സജീഷ് ഇലഞ്ഞിക്കൽ, ജോയി നെടുമ്പള്ളി, ചിന്നാശോകൻ, വാസുദേവൻ മാസ്റ്റർ, തമ്പി പറകണ്ടത്തിൽ, ജോയി മോളെകുന്നേൽ എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button