Thamarassery
താമരശ്ശേരി ചുരത്തില്‍ റോഡ് ഇടിഞ്ഞു; വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം

അടിവാരം: നവീകരണ പ്രവൃത്തിക്കിടെ താമരശ്ശേരി ചുരത്തില്‍ റോഡ് ഇടിഞ്ഞു. ഒമ്പതാം വളവിന് താഴെ തകരപ്പാടിക്ക് സമീപത്താണ് റോഡിന്റെ വശം ഇടിഞ്ഞത്. മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പ്രവൃത്തി നടത്തുന്നതിനിടെയാണ് മണ്ണിടിച്ചില്‍ ഉണ്ടായത്. രാത്രി എട്ടുമണിയോടെയായിരുന്നു സംഭവം. ചെറിയ വാഹനങ്ങള്‍ വണ്‍വെ അടിസ്ഥാനത്തില്‍ കടത്തി വിടുന്നുണ്ട്.
പ്രവൃത്തി കാരണം രാവിലെ മുതല്‍ രാത്രി പത്തുമണി വരെ വലിയ വാഹനങ്ങള്‍ക്ക് പ്രവേശനം നിരോധിച്ചിരുന്നു. എന്നാല്‍ റോഡ് ഇടിഞ്ഞതിനാല്‍ പത്തുമണിക്ക് ശേഷവും വലിയ വാഹനങ്ങള്‍ കടത്തി വിടുന്നില്ല. പോലീസും ദേശീയ പാതാ ഉദ്യോഗസ്ഥരും സ്ഥലത്തെത്തി.






