Koodaranji

കൂടരഞ്ഞിയിൽ വികസന സെമിനാർ സംഘടിപ്പിച്ചു

കൂടരഞ്ഞി: ഗ്രാമ പഞ്ചായത്ത് 2021-22 വാർഷിക പദ്ധതി രൂപികരണത്തിൻ്റെ ഭാഗമായുള്ള വികസന സെമിനാർ ടോംസ് ഓഡിറ്റോറിയത്തിൽ നടന്നു.

ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് ബാബു കളത്തൂർ ഉദ്ഘാടനം ചെയ്തു.
ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ലിൻ്റോ ജോസഫ് അധ്യക്ഷനായി.
വൈസ് പ്രസിഡൻ്റ് മേരി തങ്കച്ചൻ,ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബ്ബ്, ബ്ലോക്ക് പഞ്ചായത്തംഗം ഹെലെൻ ടീച്ചർ, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ ജെറീന റോയി, റോസിലി ടീച്ചർ, വി.എസ്.രവീന്ദ്രൻ, ജിജി കട്ടക്കയം, വി.എം.മാത്യു, വി.എ ജോസ്, ജോസ് കുഴുമ്പിൽ,ജോസ് പുലക്കുടി, പഞ്ചായത്ത് സെക്രട്ടറി ഇൻ ചാർജ് അജിത് പി.എസ്. എന്നിവർ പ്രസംഗിച്ചു.

സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് സോമനാഥൻ കുട്ടത്ത്, കായിക താരം അപർണ റോയി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എം.എസ്.ഡ.ബ്ല്യു ഒന്നാം റാങ്ക് ജേതാവ് മിന്നു ബെന്നി മുള്ളനാനിക്കൽ, കർഷക അവാർഡ് ജേതാവ് അഷറഫ് കപ്പോടത്ത് എന്നിവരെ പരിപാടിയിൽ ആദരിച്ചു.

Related Articles

Leave a Reply

Back to top button