അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് ഇന്നുമുതൽ

കോഴിക്കോട് : വിവിധ വകുപ്പുകളിലെ അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ട് ഞായറാഴ്ചമുതൽ ചൊവ്വാഴ്ചവരെ രേഖപ്പെടുത്താം.
തപാൽ വോട്ട് ചെയ്യുന്നതിനായി ജില്ലയിലെ 13 മണ്ഡലങ്ങളുടെ പരിധിയിൽപ്പെട്ട പോളിങ് സ്റ്റേഷനിൽ വരണാധികാരികൾ സൗകര്യമൊരുക്കിയിട്ടുണ്ട്. തപാൽ വോട്ടിന് അർഹരായവർക്ക് രാവിലെ ഒമ്പതുമുതൽ വൈകീട്ട് അഞ്ചുവരെ കേന്ദ്രങ്ങളിലെത്തി വോട്ട് രേഖപ്പെടുത്താം. സമ്മതിദാനാവകാശം വിനിയോഗിക്കാനെത്തുന്ന അവശ്യ സേവന വിഭാഗത്തിൽപ്പെടുന്നവർ അവരുടെ സർവീസ് തിരിച്ചറിയൽ കാർഡും തിരിച്ചറിയൽ രേഖയും കരുതണം.
അവശ്യ സർവീസുകാർക്കുള്ള തപാൽ വോട്ടിനായി ജില്ലയിൽ സമർപ്പിച്ചത് 4527 അപേക്ഷകളാണ്.
ഹാജരാകാനാവാത്ത സമ്മതിദായകർ എന്ന വിഭാഗത്തിൽപ്പെടുത്തി ഇത്തവണ ആദ്യമായാണ് അവശ്യ സർവീസുകാർക്ക് തപാൽ വോട്ടിന് അവസരം നൽകിയത്. ആരോഗ്യ വകുപ്പ്, പോലീസ്, ഫയർ ഫോഴ്സ്, ജയിൽ, എക്സൈസ്, മിൽമ, ഇലക്ട്രിസിറ്റി, വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി., ട്രഷറി സർവീസ്, ഫോറസ്റ്റ്, കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾ, ആംബുലൻസ്, തിരഞ്ഞെടുപ്പ് കവറേജിനു നിയുക്തരായ മാധ്യമപ്രവർത്തകർ, വ്യോമസേന, ഷിപ്പിങ് എന്നി അവശ്യസേവന ജീവനക്കാരാണ് തപാൽ വോട്ടിന് അർഹരായിട്ടുള്ളത്.
മണ്ഡലം, പോളിങ് കേന്ദ്രങ്ങൾ
1. വടകര മണ്ഡലം ബി.ഇ.എം. ഹയർ സെക്കൻഡറി സ്കൂൾ വടകര. 2. കുറ്റ്യാടി മേമുണ്ട ഹയർ സെക്കൻഡറി സ്കൂൾ, റൂം നമ്പർ 35, ഗ്രൗണ്ട്ഫ്ളോർ, നോർത്ത്സൈഡ്, ന്യൂ ബ്ലോക്ക് 3. നാദാപുരം ഗവ. യുപി സ്കൂൾ നാദാപുരം 4. കൊയിലാണ്ടി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ്, പന്തലായനി, കൊയിലാണ്ടി 5. പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് പേരാമ്പ്ര 6. ബാലുശ്ശേരി ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് 7. എലത്തൂർ ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസ് 8. കോഴിക്കോട് നോർത്ത് കോഴിക്കോട് സിവിൽ സ്റ്റേഷൻ ജി.യു.പി. സ്കൂൾ വേങ്ങേരി 9. കോഴിക്കോട് സൗത്ത് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂൾ കോഴിക്കോട് 10. ബേപ്പൂർ ഗവ. ഗണപത് ഹയർ സെക്കൻഡറി സ്കൂൾ ഫറോക്ക് 11. കുന്ദമംഗലം രാജീവ്ഗാന്ധി സേവാഘർ ഓഡിറ്റോറിയം 12. കൊടുവള്ളി മുസ്ലിം ഓർഫനേജ് ഹയർ സെക്കൻഡറി സ്കൂൾ കൊടുവള്ളി 13. തിരുവമ്പാടി സേക്രഡ് ഹാർട്ട് ഹയർ സെക്കൻഡറി സ്കൂൾ, തിരുവമ്പാടി.






