Kodanchery
നാട്ടുകാരുടെ ഒത്തൊരുമയുടെ ഫലമായി തോട്ടുമുഴി അങ്ങാടിയുടെ മുഖഛായ മാറി

കോടഞ്ചേരി: നാട്ടുകാരുടെ ഒത്തൊരുമയുടെ ഫലമായി കോടഞ്ചേരി പഞ്ചായത്തിലെ ഒമ്പതും പതിനൊന്നും വാര്‍ഡില്‍ ഉള്‍പ്പെടുന്ന തോട്ടുമുഴി അങ്ങാടിയുടെ മുഖഛായ മാറി. അങ്ങാടി ശുചീകരിച്ചും സൗന്ദര്യവല്‍ക്കരിച്ചും ആനന്ദം കണ്ടെത്തുകയാണ് ഈ ജനത. ‘തോട്ടുമൂഴി എന്റെ ഗ്രാമം’ എന്ന വാട്സാപ്പ് കൂട്ടായ്മയിലൂടെയാണ് അങ്ങാടി നവീകരണം എന്ന ആശയം ഉണ്ടായത്. പൂര്‍ണമായും നാട്ടുകാരുടെയും പ്രവാസികളുടെയും സഹകരണത്തിലാണ് നാടിന് പുതിയ മുഖമായത്. അങ്ങാടി ശുചീകരിച്ച് പൂന്തോട്ടമൊരുക്കാനും സി സി ടി വി ക്യാമറകള്‍ സ്ഥാപിക്കാനും അര ലക്ഷത്തോളം രൂപ ചെലവായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പ്രായമായവരും കുട്ടികളുമാണ് പൂന്തോട്ടം പരിപാലിക്കുന്നത്. ജാതി മത രാഷ്ട്രീയ വ്യത്യാസങ്ങളില്ലാതെ ഒറ്റക്കെട്ടായി തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താനാണ് തോട്ടുമുഴി നിവാസികളുടെ ആഗ്രഹം.







