Thamarassery
കൂടത്തായിയിൽ ഒഡീഷ സ്വദേശിനിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

താമരശ്ശേരി :ഒഡീഷ സ്വദേശിനിയായ യുവതിയെ കൂടത്തായിൽ ജോലി ചെയ്തിരുന്ന വീട്ടിലെ വിറകുപുരയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻപുരയിൽ ചാലിൽ കുഞ്ഞിമുഹമ്മദിൻ്റെ വീട്ടിൽ ജോലിക്ക് നിന്നിരുന്ന ഒഡീഷ സ്വദേശിനിയായ ജയന്തി മുത്തറംങ്ക (19)യാണ് മരിച്ചത്. ബുധനാഴ്ച വൈകീട്ട് നാലു മണിയോടയാണ് സംഭവം. മരണകാരണം വ്യക്തമല്ല.
കോടഞ്ചേരി പോലീസ് സ്ഥലത്തെത്തി മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി. വ്യാഴാഴ്ച് തഹസിൽദാറുടെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തികരിച്ചു. ഒരു മാസമായി യുവതി കൂടത്തായിയിലെത്തിയിട്ട്. മരണ കാരണം വ്യക്തമാല്ല.






