Kodanchery

വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി നിവേദനം നൽകി

കോടഞ്ചേരി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെൻറ് കോടഞ്ചേരി പഞ്ചായത്ത് കമ്മിറ്റി അംഗങ്ങൾ  ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരിയെ ആശംസകൾ അറിയിക്കുകയും ഭരണപരിഷ്കാര നിർദ്ദേശങ്ങൾ നൽകുകയും ചെയ്തു.

60 വയസ്സിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും കുറഞ്ഞത് 10,000 രൂപയെങ്കിലും പെൻഷൻ അനുവദിക്കാനുള്ള രാഷ്ട്രീയതല സമ്മർദ്ദം ചെലുത്തണമെന്നും പഞ്ചായത്തിലെ സാമ്പത്തിക പിന്നാക്കാവസ്ഥയ്ക്ക് പരിഹാരം കാണണമെന്നും ആവശ്യപ്പെട്ടു. അഴിമതി രഹിത ഭരണമാണ് നാടിൻറെ വികസനത്തിൻ്റെ

അടിസ്ഥാനമെന്ന് പഞ്ചായത്ത് പ്രസിഡണ്ടിനെ ധരിപ്പിക്കുകയും ചെയ്തു. പഞ്ചായത്തിലെ സാധാരണ ജനങ്ങളുടെ ആവശ്യങ്ങൾ പരിഹരിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നൽകുകയും ചെയ്തു.

OIOP മൂവ്മെൻറ് പ്രസിഡണ്ട് വ്യാസകുമാർ നിവേദനം നൽകി. ജോയിൻറ് സെക്രട്ടറി ആൽബിൻ വർഗീസ് കരിപ്പുകാട്ടിലും ട്രഷറർ രാജേഷ് അബ്രാഹം വാഴേപറമ്പിലും സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Back to top button