കർഷക പ്രതിരോധ സദസ്സ് ഇന്ന് തിരുവമ്പാടിയിൽ

തിരുവമ്പാടി: കേരളത്തിലെ മലയോര ഗ്രാമങ്ങൾ നേരിടുന്ന അപ്രഖ്യാപിത കുടിയിറക്ക് ഭീഷണിക്കെതിരേ കർഷക പ്രതിഷേധം ശക്തമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ കാർഷിക മേഖലയെ ബാധിക്കുന്ന പ്രശ്നങ്ങൾ ചർച്ചചെയ്യുന്നതിനും, കർഷക കൂട്ടായ്മയിലൂടെ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനും, നിയമപരമായി നേരിടുന്നതിനും, കർഷക ശബ്ദവും കേരളാ ഇൻഡിപെൻഡന്റ് ഫാർമേഴ്‌സ് അസോസിയേഷനും സംയുക്തമായി കർഷക ശാക്തീകരണ സെമിനാർ സംഘടിപ്പിക്കുന്നു.
ഫെബ്രുവരി 28 ഞായറാഴ്ച വൈകുന്നേരം 4 മണി മുതൽ 6 മണി വരെ തിരുവമ്പാടി ബസ് സ്റ്റാൻഡ് ഓപ്പൺ സ്റ്റേജിൽവെച്ച് നടത്തപ്പെടുന്ന പരിപാടിയിൽ കക്ഷി രാഷ്ട്രീയത്തിന് അതീതമായി ചിന്തിക്കുന്ന മുഴുവൻ കർഷക സുഹൃത്തുക്കളും എത്തിച്ചേരനമെന്നും പങ്കെടുക്കണമെന്നും കർഷകശബ്ദം ചെയർമാൻ ജോജോ കാഞ്ഞിരക്കാടൻ, കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ, പ്രോഗ്രാം ഡയറക്ടർ അജു എമ്മാനുവൽ എന്നിവർ അറിയിച്ചു.






