Thamarassery
ലൗ ജിഹാദ്; എ വിജയരാഘവൻ പ്രസ്താവന പിൻവലിച്ച് മാപ്പ് പറയാൻ തയ്യാറാകണമെന്ന് കെ സി വൈ എം താമരശ്ശേരി രൂപത

താമരശ്ശേരി; കേരളത്തിൽ ലൗ ജിഹാദിന്റെ പേരിൽ ഒരു വിഭാഗത്തെ പ്രതികൂട്ടിൽ നിർത്താൻ കൂട്ടുനിൽക്കില്ല എന്ന സി പി ഐ എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന്റെ പ്രസ്താവന തിരുത്തണമെന്നും അദ്ദേഹം മാപ്പ് പറയാൻ തയ്യാറാവണമെന്നും കെ സി വൈ എം താമരശ്ശേരി രൂപത ആവശ്യപ്പെട്ടു.
ഭൂരിപക്ഷ സമുദായത്തിന്റെ ഒപ്പം കൂടി കൈയടി വാങ്ങുപ്പോൾ അതിന്റെ പരിണിത ഫലം അനുഭവിക്കുന്നവരുടെ വേദനയും ഒറ്റപ്പെടലും ആശങ്കയും അവഗണിക്കരുതെന്നും കെ സി വൈ എം ചൂണ്ടിക്കാട്ടി.






