World

ശതകോടീശ്വരന്മാരുടെ എണ്ണത്തിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം

ഏറ്റവുംകൂടുതൽ ശതകോടീശ്വരന്മാരുളള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയ്ക്ക് മൂന്നാംസ്ഥാനം. കോവിഡ് വ്യാപനത്തിനിടയിലും 55 സംരംഭകരാണ് പുതിയതായി പട്ടികയിൽ ഇടംപിടിച്ചത്. 

ഇന്ത്യയിൽ ജീവിക്കുന്ന 177 പേരാണ് ഹുറൂൺ ഗ്ലോബൽ റിച്ച് ലിസ്റ്റ് 2021ലുള്ളത്. 100 കോടി ഡോളറിലധികം ആസ്തിയുള്ള ആകെ ഇന്ത്യക്കാർ 209 പേരുണ്ട്.

റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാനും മാനേജിങ് ഡയറക്ടറുമായ മുകേഷ് അംബാനിയാണ് രാജ്യത്തെ അതിസമ്പന്നൻ. 83 ബില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി. ഏഷ്യയിലെ രണ്ടാമനായ അദ്ദേഹത്തിന് ലോക പട്ടികയിൽ എട്ടാം സ്ഥാനമാണുള്ളത്. 

ഗൗതം അദാനി(48-ാംസ്ഥാനം), ശിവ് നാടാർ(58), സൈറസ് പുനവാല(113), രാധാകൃഷ്ണൻ ധമാനി(160), ദിലീപ് സാംഘ് വി(194), കുമാർമംഗളം ബിർള(212), സൈറസ് മിസ്ത്രി(224), രാഹുൽ ബജാജ്(240), നൂസ് ലി വാഡിയ(336), ബീനു ഗോപാൽ(359), രാജീവ് സിങ്(362), അശ്വിൻ എസ് ധാനി(382), മുരളി ഡിവി(385) തുടങ്ങിയവരും പട്ടികയിലുണ്ട്. 

Related Articles

Leave a Reply

Back to top button