താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തല്‍; നടപടി മരവിപ്പിച്ച് ഹൈക്കോടതി

സംസ്ഥാന സര്‍ക്കാരിന്റെ താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തിയ നടപടിയില്‍ ഹൈക്കോടതിയുടെ ഇടപെടല്‍. നടപടി കോടതി മരവിപ്പിച്ചു. പിഎസ്‌സി റാങ്ക് ഹോള്‍ഡര്‍മാര്‍ നല്‍കിയ ഹര്‍ജിയിലാണ് തീരുമാനം.
32ല്‍ അധികം സര്‍ക്കാര്‍- അര്‍ധസര്‍ക്കാര്‍ വകുപ്പുകളില്‍ ആയിരുന്നു സ്ഥിരപ്പെടുത്തല്‍ നടപടി പുരോഗമിച്ചിരുന്നത്. മുതിര്‍ന്ന അഭിഭാഷകനായ ജോര്‍ജ് പൂന്തോട്ടമാണ് പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടി ഹാജരായത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടപടി മരവിപ്പിച്ച് ഉത്തരവിട്ടു. സര്‍ക്കാരിന് വിഷയത്തില്‍ നോട്ടീസ് അയക്കാനും ഉത്തരവിലുണ്ട്.
പത്ത് വര്‍ഷത്തില്‍ അധികമായി സര്‍വീസിലിരിക്കുന്ന താത്കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്താനായിരുന്നു സര്‍ക്കാരിന്റെ തീരുമാനം. ഇത് സ്വാഭാവിക നീതിയുടെ ലംഘനവും ഭരണഘടന വിരുദ്ധവുമാണെന്നും ചൂണ്ടിക്കാട്ടിയാണ് പിഎസ്സി ഉദ്യോഗാര്‍ത്ഥികളുടെ ഹര്‍ജി. കോടതി പ്രാഥമിക നടപടിയായാണ് നോട്ടിസ് അയക്കുന്നത്. വിശദമായ വാദം കേട്ട ശേഷം അന്തിമ വിധി പുറപ്പെടുവിക്കും.






