ആശ്വാസ് പദ്ധതി കൊടിയത്തൂരിൽ ഉദ്ഘാടനം ചെയ്തു

കൊടിയത്തൂർ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ യൂണിറ്റ് നടപ്പിലാക്കിയ ആശ്വാസ് പദ്ധതിയുടെ കൊടിയത്തൂർ യൂണിറ്റ് തല ഉദ്ഘാടനം നടന്നു. യൂണിറ്റ് ഓഫീസിൽ വച്ച് നടന്ന ചടങ്ങിൽ യൂണിറ്റ് പ്രസിഡണ്ട് മുഹമ്മദ് ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു. കൊടിയത്തൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് ഉദ്ഘാടനം നിർവഹിച്ച ചടങ്ങിൽ പദ്ധതി ഉദ്ഘാടന കർമ്മം മണ്ഡലം പ്രസിഡന്റ് പി പ്രേമൻ യൂണിറ്റിലെ വ്യാപാരിയും വ്യവസായിയുമായ എച്ച്.എസ്.ടി അബ്ദുറഹിമാന് രജിസ്ട്രേഷൻ കാർഡ് കൈമാറിക്കൊണ്ട് നിർവഹിച്ചു.
മണ്ഡലം വർക്കിംഗ് പ്രസിഡണ്ട് ജിൽസ് പെരിഞ്ചീരി പദ്ധതിയെ കുറിച്ചുള്ള വിശദീകരണവും സംശയനിവാരണവും മുഖ്യപ്രഭാഷണവും നടത്തി. അബ്ദുസമദ് കണ്ണാട്ടിൽ, ഉബൈദ് യൂണിവേഴ്സൽ, സി.പി മുഹമ്മദ്, യൂത്ത് വിങ് സെക്രട്ടറി അബ്ദുൽ ബാസിത് പി, പ്രസിഡന്റ് ഫൈസൽ പി.പി, സെക്രട്ടറി അനീഫ ടി.കെ, ട്രഷറർ ഹമീദ് സി.കെ തുടങ്ങിയവർ സംസാരിച്ചു.







