Pullurampara

പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

പുല്ലൂരാംപാറ : യുവതലമുറയെ ലഹരിയുടെ ദൂഷ്യഫലങ്ങളെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് യു.പി. സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു. സ്കൂളിലെ വ്യക്തിത്വവികസന ക്ലബ്ബിന്റെയും JRC യൂണിറ്റിന്റെയും ആഭിമുഖ്യത്തിൽ നടത്തിയ പരിപാടിയിൽ ലഹരി വിരുദ്ധ പ്രതിജ്ഞ, ലഹരി വിരുദ്ധ ദിന സന്ദേശം, പ്ലക്കാർഡ് – പോസ്റ്റർ നിർമ്മാണ മത്സരം, പ്രസംഗം മത്സരം, ലഹരി വിരുദ്ധ ദിന റാലി, ബോധവൽക്കരണ ക്ലാസ് എന്നിവ സംഘടിപ്പിച്ചു.

ശ്രീ.കെ സി ജോസഫ് (റിസോഴ്സ് പേഴ്സൺ വ്യക്തിത്വ വികസന ക്ലബ് ) സാർ ബോധവൽക്കരണ ക്ലാസ് നയിച്ചു. പ്ലക്കാർഡുകളും മുദ്രാവാക്യങ്ങളുമായി നിരവധി വിദ്യാർത്ഥികൾ ലഹരി വിരുദ്ധ റാലിയിൽ അണിചേർന്നു. പ്രധാനാധ്യാപകൻ സിബി കുര്യാക്കോസ്, അധ്യാപകരായ നീനു മരിയ ജോസ്, ജിഷ തോമസ്, ജോസ്ന എൻ. ജോയ്, അനൂപ് ജോസഫ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button