Kerala
വയനാട് ചുരത്തിൽ റോഡ് നവീകരണ പ്രവൃത്തി നടക്കുന്നതിനാൽ ഗതാഗത തടസ്സം നേരിടുന്നു :യാത്രക്കാർ വൺവെ പാലിച്ചു സഹകരിക്കുക

വയനാട് ചുരത്തിൽ റോഡ് ഇടിഞ്ഞ ഭാഗത്ത് നിന്നും മുകളിലേക്ക് ടാറിംഗ് തുടങ്ങിയിട്ടുണ്ട്. മാന്യ യാത്രക്കാർ സഹകരിക്കുക.പ്രത്യേകിച്ച് കാർ യാത്രക്കാർ വൺവേ സിസ്റ്റം പാലിക്കാൻ ശ്രമിക്കുക.എന്നാൽ മാത്രമേ ചുരം നവീകരണ പ്രവർത്തി സമയബന്ധിതമായി പൂർത്തിയാക്കാൻ കഴിയു. അടിവാരത്തു നിന്നും മുകളിലോട്ടും ടാറിംഗ് നടക്കുന്നുണ്ട്. ഒരേ സമയം ചുരത്തിൽ 2 സ്ഥലത്ത് ടാറിംഗും 1 സ്ഥലത്ത് റോഡ് തകർന്ന ഭാഗം നന്നാക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്







