ഗതാഗതക്കുരുക്കിൽ വലഞ്ഞ് മുക്കം

മുക്കം : അനധികൃത പാർക്കിങ്ങും കച്ചവടവും വൺവേ തെറ്റിച്ചുള്ള ഗതാഗതവും തുടർക്കഥയായതോടെ ഗതാഗതക്കുരുക്കിൽ കുടുങ്ങി മുക്കം നഗരം. കോവിഡ് ഇളവുകൾക്കുശേഷം ആളുകൾ കൂട്ടത്തോടെ നഗരത്തിലേക്കിറങ്ങിയതോടെ വലിയ ഗതാഗതക്കുരുക്കാണ് നഗരത്തിൽ അനുഭവപ്പെടുന്നത്. വിദ്യാലയങ്ങൾ പതിവുപോലെ പ്രവർത്തിച്ചുതുടങ്ങുന്നതോടെ വിദ്യാർഥികളുടെയും മറ്റു ജീവനക്കാരുടെയും വാഹനങ്ങൾകൂടി ഇറങ്ങുന്നതോടെ ഗതാഗതക്കുരുക്കിൽ നഗരം വീർപ്പുമുട്ടും.
ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം കഴിഞ്ഞ നഗരസഭാ ഭരണസമിതി നടപ്പാക്കിയ പദ്ധതികൾ പരാജയപ്പെട്ടതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. ഗതാഗത പരിഷ്കരണം,
പേ ആൻഡ് പാർക്ക്, ബൈപ്പാസ് നിർമാണം തുടങ്ങിയ പദ്ധതികളെല്ലാം പാതിയിൽ നിലച്ചു. പുതുതായി ചുമതലയേറ്റ നഗരസഭാ ഭരണസമിതി ഗതാഗതക്കുരുക്കിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് വ്യാപാരികളും യാത്രക്കാരും.
ഗതാഗത പരിഷ്കരണംപരാജയം
-ലാണ് മുക്കം നഗരസഭ ഗതാഗത പരിഷ്കരണം നടപ്പാക്കിയത്. മുക്കം ഓർഫനേജ് റോഡ്, പി.സി. ജങ്ഷൻ റോഡ്, അഭിലാഷ് ജങ്ഷൻ റോഡ്, മാർക്കറ്റ് റോഡ് എന്നിവ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായി വൺവേ ആക്കിയിരുന്നു. രാവിലെ ഏഴുമുതൽ രാത്രി എട്ട് മണിവരെ ഈ റോഡുകളിൽ വൺവേ ഗതാഗതം മാത്രമാണ് അനുവദിച്ചിട്ടുള്ളത്. തീരെ വീതിയില്ലാത്തതും കടകൾ നിറഞ്ഞതുമായ ഈ റോഡുകളിൽ വൺവേ നിയമംലംഘിച്ച് വാഹനങ്ങൾ കടന്നുപോകുന്നത് വലിയ ഗതാഗത കുരുക്കാണ് സൃഷ്ടിക്കുന്നത്. വൺവേ പാലിക്കണമെന്ന് കാണിച്ച് സ്ഥാപിച്ച മുന്നറിയിപ്പ് ബോർഡുകൾപോലും ഇപ്പോൾ കാണാനില്ല. ഗതാഗത പരിഷ്കരണം ജനങ്ങളിലെത്തിക്കാൻ നഗരസഭയിലെ സ്കൂളുകളിലെ വിദ്യാർഥികൾമുതൽ നഗരസഭാ കൗൺസിലർമാർവരെ രംഗത്തിറങ്ങിയിരുന്നു. എന്നാൽ, പ്രഖ്യാപനം നടത്തി ദിവസങ്ങൾക്കകം ഗതാഗത പരിഷ്കരണം താളം തെറ്റി.
എങ്ങുമെത്താതെ ബൈപ്പാസ് നിർമാണം
നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമെന്നോണം ബൈപ്പാസ് നിർമാണം ആരംഭിച്ചെങ്കിലും പ്രവൃത്തി എങ്ങുമെത്തിയില്ല. മുക്കം കടവ്-പുതിയ ബസ് സ്റ്റാൻഡ്- എരിക്കഞ്ചേരി ബൈപ്പാസിന്റെ നിർമാണമാണ് പ്രവൃത്തി ഉദ്ഘാടനത്തിൽ ഒതുങ്ങിയത്. എട്ടുമീറ്റർ വീതിയിൽ റോഡ് നിർമിക്കുമെന്നായിരുന്നു നഗരസഭയുടെ പ്രഖ്യാപനം. പ്രദേശത്തെ ഭൂവുടമകൾ സ്ഥലം സൗജന്യമായി നൽകിയ പശ്ചാത്തലത്തിലാണ് 2018 ജനുവരിയിൽ ബൈപ്പാസ് നിർമാണം ആരംഭിച്ചത്. പ്രവൃത്തി ഉദ്ഘാടനം കഴിഞ്ഞ് മൂന്ന് വർഷം പിന്നിടുമ്പോഴും നിർമാണം എങ്ങുമെത്തിയില്ല. റോഡ് യാഥാർഥ്യമായാൽ മുക്കം നഗരപ്രദേശത്ത് താമസിക്കുന്നവർക്കും മറ്റു യാത്രക്കാർക്കും മുക്കം നഗരത്തിൽ പ്രവേശിക്കാതെ പോകാൻ സാധിക്കുമായിരുന്നു. നടപടി സ്വീകരിക്കും
നഗരത്തിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട വിഷയം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പ്രശ്നം പരിഹരിക്കുന്നതിന് നഗരസഭ ട്രാഫിക് കമ്മിറ്റി യോഗം ചേർന്നിട്ടുണ്ട്. ഒട്ടേറേ നിർദേശങ്ങളാണ് ഇതുമായി ബന്ധപ്പെട്ട് വന്നിട്ടുള്ളത്. കൂടിയാലോചിച്ച് ഗതാഗത കുരുക്കിന് പരിഹാരം കാണും.
പി.ടി. ബാബു
നഗരസഭാ ചെയർമാൻ. മുക്കം പി.സി. ജങ്ഷനിലെ ഗതാഗതത്തിരക്ക് (ഫയൽ ചിത്രം)വിനയായത് സാമ്പത്തികഞെരുക്കം
രണ്ടുവർഷത്തിനകം ബൈപ്പാസ് നിർമാണം പൂർത്തിയാക്കാനായിരുന്നു കഴിഞ്ഞ നഗരസഭ ഭരണ സമിതി തീരുമാനിച്ചത്.
എന്നാൽ, ചില വ്യക്തികൾ സ്ഥലം വിട്ടുനൽകാതിരുന്നതും പദ്ധതിക്കായി പ്രതീക്ഷിച്ചതിലും തുക ചെലവഴിക്കേണ്ടിവരുമെന്നതുമാണ് ബൈപ്പാസ് എന്ന സ്വപ്നം യാഥാർഥ്യമാകാതിരുന്നത്.
വി. കുഞ്ഞൻ
നഗരസഭാ കൗൺസിലർശ്വാശ്വതപരിഹാരം കാണണം
ശ്വാശ്വതമായ രീതിയിൽ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടാൽ വ്യാപാരികൾ പിന്തുണയ്ക്കും. വ്യാപാരികളുടെ പ്രശ്നങ്ങൾകൂടി ഉൾക്കൊണ്ട് പരിഹാരം കാണണം. പി.സി. ജങ്ഷനിലെ സിഗ്നൽ ലൈറ്റുകൾ
തിരക്കുള്ള സമയത്ത് മാത്രം പ്രവർത്തിപ്പിക്കുന്ന രീതിയിലേക്ക് മാറ്റണം.
ശശി, വ്യാപാരി







