Kerala

ഹൈവേ നവീകരണം, ഗതാഗതക്കുരുക്കില്‍ വീര്‍പ്പ്മുട്ടുന്നു യാത്രക്കാര്‍

താമരശ്ശേരി-കോഴിക്കോട് ബാഗ്ലൂര്‍ ദേശീയ പാത പുല്ലാഞ്ഞിമേട്ടില്‍ വണ്‍വെ വികസിപ്പിക്കുന്ന ജോലി നടക്കുന്നതിനാല്‍ ഗതാഗതക്കുരുക്കില്‍പ്പെട്ട് യാത്രക്കാര്‍ വലയുന്നു. ഇരുഭാഗത്തും കിലോമീറ്ററുകള്‍ നീളുന്ന ബ്ലോക്ക് അനുഭവപ്പെടുന്നതായി റിപ്പോര്‍ട്ട് ചെയ്തു.

പ്രവൃത്തി നടക്കുന്ന ഭാഗത്തു കൂടെ വാഹനങ്ങൾ കടന്നു പോകുന്നതിന് ഏർപ്പെടുത്തിയ നിയന്ത്രണ രീതിയിലെ അപാകത കാരണം കിലോ മീറ്ററുകളോളം ദൂരത്തിൽ മണിക്കൂറുകൾ വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്ന അവസ്ഥ വന്നു. സഹികെട്ട യാത്രക്കാർ പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടർന്ന് പ്രവൃത്തി താൽക്കാലികമായി നിർത്തിവെച്ച് റോഡിൻ്റെ ഇരുവശത്തുകൂടെയും വാഹനങ്ങൾ കടത്തിവിട്ടാണ് കുറച്ച് സമയം കുരുക്ക് ഒഴിവാക്കിയത്.

ഗതാഗത നിയന്ത്രണത്തിന് പോലീസ് സംവിധാനം ഇല്ലാത്തതിനാല്‍ ചെറു വാഹനങ്ങള്‍ ലൈൻ‍ തെറ്റിച്ച് മുന്നോട്ട് നീങ്ങുന്നത് കൂടുതല്‍ ഗതാഗതക്കുരുക്കിന് കാരണമാകുന്നു.സന്നദ്ധ പ്രവര്‍ത്തകര്‍ ഗതാഗത നിയന്ത്രണത്തിന് പലപ്പോഴും ഉണ്ടാവാറുണ്ടെങ്കിലും ഗതാഗതക്കുലുക്കിന് ശമനമില്ല .ദീര്‍ഘദൂര യാത്രക്കാരടക്കം മണിക്കൂറുകളാണ് ഇരുഭാഗത്തും കുടുങ്ങുന്നത്.പുതുപ്പാടി പ്രദേശത്ത് നിന്ന് ടൗണ്‍ ഭാഗത്തേക്ക് പോവേണ്ടവര്‍ ഹൈവേ ഒഴിവാക്കി മറ്റു റോഡുകള്‍ തിരഞ്ഞെടുക്കുന്നതാണ് നിലവില്‍ സൗകര്യം. പോലീസ് ഗതാഗതം കാരക്ഷമമായി നിയന്ത്രിച്ചില്ലെങ്കില്‍ രോഗികളേയും കൊണ്ടുപോകുന്ന ആമ്പുലന്‍സടക്കം പെട്ടന്ന് പോവേണ്ടവര്‍ ബ്ലോക്കില്‍പെട്ട് പ്രയാസപ്പെടും

Related Articles

Leave a Reply

Back to top button