Kerala

കർഷക കൂട്ടായ്മയായ കിഫ കർഷക അവകാശ പത്രിക പുറത്തിറക്കി

കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ, കേരളത്തിലെ ഏറ്റവും വലിയ സ്വതന്ത്ര കർഷക കൂട്ടായ്മയായ കിഫയുടെ നേതൃത്വത്തിൽ കർഷക അവകാശ പത്രിക പുറത്തിറക്കി. കേരളത്തിലെ കർഷകരുടെ നിലനിൽപ്പിനാവശ്യമായ പതിനെട്ട് ആവശ്യങ്ങൾ അടങ്ങിയതാണ് അവകാശ പത്രിക.

മുഖ്യധാരാ രാഷ്ട്രീയ പാർട്ടികൾ കർഷകരുടെ ആവശ്യങ്ങൾക്ക് നേരെ മുഖം തിരിക്കുന്നത് തുടർന്നാൽ അത്തരം രാഷ്ട്രീയ പാർട്ടികളുടെ കർഷകവിരുദ്ധ നിലപാടുകൾ ജനമധ്യത്തിൽ എണ്ണിയെണ്ണി പറയേണ്ടിവരുമെന്ന് കിഫ ചെയർമാൻ അലക്സ് ചാണ്ടി ഒഴുകയിൽ അവകാശ പത്രികയുടെ പ്രഖ്യാപന വേളയിൽ പ്രസ്താവിച്ചു.

Related Articles

Leave a Reply

Back to top button