Thiruvambady

തിരുവമ്പാടി നിയോജകമണ്ഡലത്തിൽ യു ഡി എഫ് സാരഥിയായി സി പി ചെറിയമുഹമ്മദ്

തിരുവമ്പാടി: ഏപ്രിൽ ആറിന് നിയമസഭാ തിരഞ്ഞെടുപ്പ് പ്രഘ്യാപിച്ച സാഹചര്യത്തിൽ തിരുവമ്പാടി നിയോജകമണ്ഡലത്തിൽ യു ഡി എഫും സ്ഥാനാർഥി പ്രഘ്യാപനം നടത്തി. മുസ്ലിം ലീഗിന്റെ സി പി ചെറിയമുഹമ്മദാണ് ഇത്തവണത്തെ തിരഞ്ഞെടുപ്പ് അങ്കത്തിന് കളത്തിലിറങ്ങിയിരിക്കുന്നത്.

കൊടിയത്തൂർ സ്വദേശിയായ സി പി ചെറിയമുഹമ്മദ് ചരിത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ വ്യക്തിയാണ്. ഹയർസെക്കൻഡറി സ്‌കൂൾ പ്രിൻസിപ്പാൾ, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി, സംസ്‌ഥാന സ്‌കൂൾ കരിക്കുലം കമ്മിറ്റി അംഗം, കൊച്ചി സർവകലാശാല യൂണിയൻ കൗൺസിലർ, ഗെയ്ൽ ഇരകളുടെ സമരസമിതി സംസ്ഥാന കൺവീനർ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള സി പി 2013ൽ അമേരിക്കയിൽ വച്ച് നടന്ന വേൾഡ് ലീഡേഴ്‌സ് ലേർണിങ് പ്രോഗ്രാമിൽ ഇന്ത്യയെ പ്രതിനിധീകരിച്ച വ്യക്തി കൂടെയാണ്.

Related Articles

Leave a Reply

Back to top button