Kodanchery

തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിൽ ശലഭോദ്യാനം ഒരുങ്ങി

കോടഞ്ചേരി: തുഷാരഗിരി ഇക്കോ ടൂറിസം കേന്ദ്രത്തിൽ വന സംരക്ഷണ സമിതി ഒരുക്കുന്ന ശലഭോദ്യാനം കോഴിക്കോട് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ എം രാജീവൻ വൃക്ഷതൈ നട്ട് ഉദ്ഘാടനം ചെയ്തു. ചടങ്ങിന് വന സംരക്ഷണ സമിതി പ്രസിഡണ്ട് ദേവസ്യ എലവുങ്കൽ അദ്ധ്യക്ഷത വഹിച്ചു.

താമരശ്ശേരി റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ എം കെ രാജീവ് കുമാർ മുഖ്യാഥിതി ആയ ചടങ്ങിൽ എടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ പ്രസന്നകുമാർ, തുഷാരഗിരി വി എസ് എസ് സെക്രട്ടറി പി ബഷീർ, സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എം ബാലകൃഷ്ണൻ, ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ അപർണ ആനന്ദ്, പി ടി ഉമ്മു ഷബീബ, ടി ബിനോയ്, സമിതി വൈസ് പ്രസിഡണ്ട് ജെസി ജോസ് ചക്കുംമൂട്ടിൽ, മറ്റ് സമിതി അംഗങ്ങൾ, ഇക്കോ ടൂറിസം ഗൈഡുമാർ വാച്ചർമാർ തുടങ്ങിയവർ പങ്കെടുത്തു.

എടത്തറ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ എ പ്രസന്നകുമാർ പ്രത്യേക താൽപര്യമെടുത്ത് ഒരുക്കുന്ന ശലഭോദ്യാന നിർമ്മാണത്തിന് തുഷാരഗിരി വി എസ് സെക്രട്ടറി പി. ബഷീറാണ് നേതൃത്വം നൽകിയത്. തുഷാരഗിരി വന സംരക്ഷണ സമിതി കമ്മറ്റി അംഗങ്ങൾ, ഇക്കോ ടൂറിസം ഗൈഡുമാർ, എടത്തറ സെക്ഷൻ സ്റ്റാഫ്, വാച്ചർമാർ എന്നിവരടങ്ങുന്ന ടീമാണ് തൈകൾ ശേഖരിച്ചതും നാട്ടുപിടിപ്പിച്ചതും.

ചിത്രശലഭങ്ങളെ ആകർഷിക്കുന്ന തരത്തിലുള്ള കിലുക്കി, കനകാംബരം, കുറിഞ്ഞി, പൗഡർ പഫ്, കൃഷ്ണകിരീടം, വിവിധയിനം ചെത്തികൾ, ചെമ്പകം, കണിക്കൊന്ന, കൂവളം, എരുക്ക്, ആവണക്ക്, ഈശ്വരമുല്ല, കരിവേപ്പ്, ഇല മുളച്ചി ജമന്തി, ബന്ദി, വിവിധയിനം റോസകൾ, മാവ്, പേര, ഇരുമ്പൻപുളി, നീർമാതളം, ചൂരൽ തുടങ്ങിയ അറുപതോളം തൈകൾ ശേഖരിച്ച് നട്ടു പരിപാലിച്ച് വരുന്നു.

Related Articles

Leave a Reply

Back to top button