Kozhikode

നിയമസഭാ തെരഞ്ഞെടുപ്പ്; കോഴിക്കോട് ജില്ലയില്‍ ഞായറാഴ്ച പിടിച്ചെടുത്തത് 8.56 ലക്ഷം രൂപ

കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പ് നിരീക്ഷണത്തിന്റെ ഭാഗമായി കോഴിക്കോട് നോര്‍ത്ത്, തിരുവമ്പാടി, കുന്ദമംഗലം ഫ്ലൈയിങ് സ്‌ക്വാഡുകളും ബേപ്പൂര്‍, കുന്ദമംഗലം സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളും ഞായറാഴ്ച മാത്രം പിടിച്ചെടുത്തത് 8,56,810 രൂപ. തുക കലക്ട്രേറ്റ് സീനിയര്‍ ഫിനാന്‍സ് ഓഫീസറുടെ നേതൃത്വത്തിലുള്ള അപ്പീല്‍ കമ്മിറ്റിക്ക് കൈമാറി. ബേപ്പൂര്‍ സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീം 423 ഗ്രാം തങ്കവും പിടികൂടി നല്ലളം പോലീസിന് കൈമാറി. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി പണം, മദ്യം, പാരിതോഷികങ്ങള്‍ തുടങ്ങിയവ നല്‍കുന്നത് നിരീക്ഷിക്കുന്നതിന്റെ ഭാഗമായി ജില്ലയില്‍ ഇലക്ഷന്‍ ഫ്‌ലയിങ് സ്‌ക്വാഡുകളെയും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും നിയമസഭാ മണ്ഡലാടിസ്ഥാനത്തില്‍ നിയോഗിച്ചിരുന്നു. ഇലക്ഷന്‍ സ്‌ക്വാഡുകള്‍ ഇതുവരെ 23,34,080 രൂപയാണ് പിടിച്ചെടുത്തത്.

Related Articles

Leave a Reply

Back to top button