Kerala

വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് ആത്മഹത്യയെന്ന് പോലീസ്

ഇടുക്കി: വീട്ടില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയുടേത് ആത്മഹത്യയെന്ന് പോലീസ്. വീട്ടമ്മ വിഷം കഴിച്ചിരുന്നതായി പോസ്റ്റുമോര്‍ട്ടത്തില്‍ ബോധ്യപ്പെട്ടു.

കട്ടപ്പനയില്‍ വീട്ടിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് ആരോപണം നിലനിന്നിരുന്നെങ്കിലും പിന്നീട് ആത്മഹത്യയെന്ന് കണ്ടെത്തി. വിഷം കഴിച്ച ശേഷം ഗ്യാസ് സിലിണ്ടര്‍ തുറന്നുവച്ച് തീകൊളുത്തി മരിക്കുകയായിരുന്നു എന്നും പോലീസ് അറിയിച്ചു.

ഇന്നലെയാണ് കട്ടപ്പന വാഴവര സ്വദേശി റോസമ്മയുടെ മൃതദേഹം വീടിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ കുറച്ചുകാലങ്ങളായി റോസമ്മക്ക് മാനസീകഅസ്വാസ്ഥ്യം ഉണ്ടായിരുന്നതായും പോലീസ് പറഞ്ഞു.

Related Articles

Leave a Reply

Back to top button