Kerala

ശബരിമല; അയ്യനെ കാണാന്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞതായി പരാതി

ശബരിമല: അയ്യനെ കാണാനായി ശബരിമലയില്‍ എത്തിയ ട്രാന്‍സ്‌ജെന്‍ഡര്‍ തീര്‍ത്ഥാടകരെ പോലീസ് തടഞ്ഞതായി പരാതി. തൃപ്തി, അവന്തിക, രഞ്ജു എന്നിവരെയാണ് പോലീസ് തടഞ്ഞത്. തങ്ങളെ പോലീസ് അകാരണമായാണ് തടഞ്ഞുവെച്ചത് എന്നാണ് രഞ്ജു വ്യക്തമാക്കിയത്.

അതേസമയം ഇവരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിന് വേണ്ടിയാണ് തടഞ്ഞുവെച്ചത് എന്നാണ് പോലീസ് വ്യക്തമാക്കിയത്. രേഖകള്‍ പരിശോധിച്ചതിന് ശേഷം മൂവരെയും കടത്തിവിട്ടെന്നും പോലീസ് വ്യക്തമാക്കി.

നാല്‍പത്തിയൊന്ന് ദിവസത്തെ മണ്ഡലകാലത്തിന് സമാപനം കുറിച്ച് ശബരിമലനട ഇന്ന് അടയ്ക്കും. ഇന്ന് രാത്രി പത്ത് മണിക്ക് ഹരിവരാസനം ചൊല്ലി നടയടക്കും. പിന്നീട് മുപ്പതിന് വൈകീട്ട് മകരവിളക്ക് മഹോത്സവത്തിനായാണ് ശബരിമല നട തുറക്കുക.

Related Articles

Leave a Reply

Back to top button