Kerala

സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് പരിക്ക്

ബത്തേരി: കാരക്കണ്ടിയിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മൂന്ന് കുട്ടികൾക്ക് ഗുരുതര പരിക്കേറ്റു.ബത്തേരി കാരക്കണ്ടി സ്വദേശികളായ ഫെബിൻ(15), മുരളി(16), അജ്മൽ (14),എന്നിവർക്കാണ് പരിക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജില്‍ പ്രവേശിപ്പിച്ചു.

ആളൊഴിഞ്ഞ വീടിനോട് ചേർന്നുള്ള ഷെഡിൽവെച്ചാണ് സ്ഫോടക വസ്തു പൊട്ടിത്തെറിച്ചത്.കുട്ടികള്‍ ഏത് സാഹചര്യത്തിലാണ് ഇവിടെ എത്തിയതെന്നും സ്ഫോടകവസ്തു എങ്ങനെ ഇവര്‍ക്ക് ലഭിച്ചു എന്നതടക്കം പോലീസ് പരിശോധിക്കുകയാണ്. സ്ഫോടനത്തിൽ ഷെഡ്ഡിന്റെ ഒരുഭാഗം തകർന്നിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

Related Articles

Leave a Reply

Back to top button