Kozhikode

കു​ഴ​ല്‍​പ്പ​ണ​വു​മാ​യി രണ്ടുപേര് അറസ്റ്റിലായി

താമ​ര​ശേ​രി: വ്യ​ത്യ​സ്ത സം​ഭ​വ​ങ്ങ​ളി​ലാ​യി കു​ഴ​ല്‍​പ്പ​ണ​വു​മാ​യി ര​ണ്ടുപേ​രെ കോ​ഴി​ക്കോ​ട് റൂ​റ​ല്‍ എ​സ്പിയുടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം അ​റ​സ്റ്റ് ചെ​യ്തു.

8,24,000 രൂ​പയാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.​ വ്യാ​ഴാ​ഴ്ച ഉച്ചയ്ക്ക് ഒ​ന്നി​ന് പൂ​നൂ​രി​ല്‍നി​ന്ന് 3,20,000 രൂ​പ​യു​മാ​യി പൂ​നൂ​ര്‍ പാ​ട​ത്തും കു​ഴി​യി​ല്‍ അ​ര്‍​ഷാ​ദി​(22)നെ ബാ​ലു​ശേ​രി എ​സ്‌​ഐ​യും, വൈ​കു​ന്നേ​രം നാ​ലോ​ടെ താ​മ​ര​ശേ​രി ആ​വി​ലോ​റ,ത​ട​ത്തി​ല്‍ റാ​ഫി​ദ് (23) നെ ​താ​മ​ര​ശേ​രി എ​സ്‌​ഐ​യു​മാ​ണ് പി​ടി​കൂ​ടി​യ​ത്.

കോ​ഴി​ക്കോ​ട്, ബാ​ലു​ശേ​രി, താ​മ​ര​ശേ​രി എ​ന്നി​വി​ട​ങ്ങ​ളി​ല്‍ വി​ത​ര​ണം ചെ​യ്യാ​നു​ള്ളതാ​യി​രു​ന്നു പ​ണം. ഈ ​മാ​സം അ​ഞ്ചാ​മ​ത്തെ ത​വ​ണ​യാ​ണ് കോ​ഴി​ക്കോ​ട് റൂ​റ​ല്‍ ജി​ല്ല​യി​ല്‍ കു​ഴ​ല്‍​പ്പ​ണം പി​ടി​കൂ​ടു​ന്ന​ത്.
താ​മ​ര​ശേ​രി ഡി​വൈ​എ​സ്പി എ​ന്‍.​സി. സ​ന്തോ​ഷ്‌​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ബാ​ലു​ശ്ശേ​രി എ​സ്‌​ഐ ഷാ​ജു, താ​മ​ര​ശേ​രി എ​സ്‌​ഐ മു​ര​ളീ​ധ​ര​ന്‍,സ്‌​പെ​ഷല്‍ സ്‌​ക്വാ​ഡ് എ​സ്‌​ഐമാ​രാ​യ രാ​ജീ​വ് ബാ​ബു, വി.​കെ.​സു​രേ​ഷ്, ഇ.​ഒ.​ഗം​ഗാ​ധ​ര​ന്‍​, രാ​ജീ​വ​ന്‍, കെ.​പി.​ഷാ​ജി, എ​എ​സ്‌​ഐ വി​നോ​ദ് എ​സി​പി​ഒ ലി​നീ​ഷ് എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്

Related Articles

Leave a Reply

Back to top button