Pullurampara

കാറിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.

തിരുവമ്പാടി: പുല്ലൂരാംപാറ തോട്ടുംമുഴി ഇടമുറിയിൽ അഷ്റഫിന്റെയും റംലയുടെയും മകനായ ശാഹുൽ മുഹമ്മദ് (15) ആണ് മരിച്ചത്.

മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.

നാളെ (28-12-2019- ശനി) രാവിലെ 10:00 മണിക്ക് പോസ്റ്റ്മോർട്ടത്തിനു ശേഷം ഉച്ചയോടെ പുല്ലൂരാംപാറ സെന്റ് ജോസഫ്സ് ഹൈസ്കുളിൽ പൊതുദർശനത്തിനു വെക്കും. ഖബറടക്കം ഉച്ച കഴിഞ്ഞ് മുമ്പാത്തി ജുമഅത്ത് പള്ളിയിൽ.

താമരശ്ശേരി വട്ടക്കുണ്ട് ജുമാ മസ്ജിദിനു സമീപം ബുധനാഴ്ചയായിരുന്നു അപകടം. ബന്ധു വീട്ടിലെത്തിയ ശാഹുൽ മുഹമ്മദ് പള്ളിയിലേക്ക് പോകുന്നതിനിടെ കാറ് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചകഴിഞ്ഞായിരുന്നു അന്ത്യം.

പുല്ലൂരാംപാറ സെന്റ് ജോസഫ് ഹൈസ്കൂൾ പത്താം ക്ലാസ്സ് വിദ്യാർത്ഥിയാണ്.

സഹോദരങ്ങൾ: ശാമിൽ , ശഹന.

_തിരുവമ്പാടി വാർത്തകൾ_ 

Related Articles

Leave a Reply

Back to top button