Thiruvambady
മുത്തപ്പന്‍ പുഴ ആദിവാസി കോളനിയില്‍ ഏകദിന മനശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു

ഓമശ്ശേരി: മുത്തപ്പന്‍ പുഴ ആദിവാസി കോളനിയില്‍ ഏകദിന മനശാസ്ത്ര ക്യാമ്പ് സംഘടിപ്പിച്ചു. അല്‍ ഇര്‍ഷാദ് ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജിലെ സൈക്കോളജി വിഭാഗത്തിന്റെ നേതൃത്വത്തിലായിരുന്നു മനശാസ്ത്ര ക്യാമ്പ്.
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് അംഗം മഞ്ചു ഷിബിന്‍ കുരിക്കാട്ടില്‍ ഉദ്ഘാടനം ചെയ്തു. പ്രിന്‍സിപ്പാള്‍ വി സെലീന, സൈക്കോളജി വിഭാഗം മേധാവി കെ ദിവ്യ, ലൈജു തോമസ്, അഹമ്മദ് കുട്ടി, ലിജോ ജോസഫ്, കോ ഓര്‍ഡിനേറ്റര്‍ കെ വി നന്ദന, ഫാത്തിമത്തു നൂറ, രേഷ്മ ആര്‍ നായര്‍ എന്നിവര്‍ നേതൃത്വം നല്‍കി. സെട്രസ് മാനേജ്‌മെന്റ് ഹെല്‍ത്ത് അസര്‍ട്ടിവ് ടെയിനിംഗ്, സര്‍വ്വേ, മെമ്മറി ടിപ്‌സ്, വ്യക്തിത്വ വികസന ക്ലാസ്, കൗണ്‍സിലിംഗ് എന്നിവ നടത്തി.







