KoodaranjiThiruvambady

76 കുപ്പി വിദേശ മദ്യവുമായി കൂടരഞ്ഞി സ്വദേശി പോലീസ് പിടിയിൽ

തിരുവമ്പാടി: വിൽപ്പനയ്ക്കായി സൂക്ഷിച്ച 76 കുപ്പി വിദേശ മദ്യവുമായി കൂടരഞ്ഞി സ്വദേശി തിരുവമ്പാടി പോലീസിന്റെ പിടിയിലായി.

കൂടരഞ്ഞി മുതുവംബായി വട്ടുകാരിയില്‍ അശോക് കുമാറാണ് പോലീസ് പിടിയിലായത്.

അനധികൃതമായി വില്പന നടത്താൻ വീട്ടിലെ പശു തൊഴുത്തിൽ സൂക്ഷിച്ച 76 കുപ്പി വിദേശമദ്യമാണ് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ തിരുവമ്പാടി പോലീസ് പിടികൂടിയത്.

നിയിമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി തിരുവമ്പാടി പോലീസ് നടത്തിയ പിരിശോധനയില്‍ ഒരു മാസത്തിനിടെ തിരുവമ്പാടിയില്‍ പിടികൂടിയത് 200 ലിറ്റര്‍ വാഷും 100 ലിറ്ററിലധികം വിദേശമദ്യവുമാണ്.

Related Articles

Leave a Reply

Back to top button