Thiruvambady

ഒ ഐ ഒ പി തിരുവമ്പാടി നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ നടന്നു

തിരുവമ്പാടി: വൺ ഇന്ത്യ വൺ പെൻഷൻ മൂവ്മെന്റ് തിരുവമ്പാടി നിയോജക മണ്ഡലം സ്വതന്ത്ര സ്ഥാനാർത്ഥി സണ്ണി വി ജോസഫിൻ്റെ തിരഞ്ഞെടുപ്പ് കൺവെൻഷൻ തിരുവമ്പാടിയിൽ വച്ച് നടന്നു. തിരുവമ്പാടി അനുരാഗ് ഓഡിറ്റോറിയത്തിൽ വച്ച് നടന്ന ചടങ്ങിന് തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോസ് ജോർജ് അധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം വിനോദൻ കോതോട് ഉദ്ഘാടനം നിർവഹിച്ചു.

തിരുവമ്പാടി നിയോജകമണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ വിജോഷ് കെ ജോസ്, നരിക്കുനി പഞ്ചായത്ത് കമ്മിറ്റി പ്രസിഡൻറ് രത്നാകരൻ തൂവ്വയിൽ, തെരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ജോസ് ജോർജ്, ഷാഹുൽ ഹമീദ്, നിസാർ പഠിക്കൽവയൽ, സുമം, അഷറഫ്, സുബൈർ, കർഷക ശബ്ദം പ്രതിനിധി ജോജോ കാഞ്ഞിരക്കാടൻ, കോഴിക്കോട് ജില്ലാ ജോയിൻ സെക്രട്ടറി ജോസഫ് ചാക്കോ തുടങ്ങിയവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button