Thiruvambady
തിരുവമ്പാടി നിയോജക മണ്ഡലം സ്ഥാനാർത്ഥികളും കർഷകരുമായുള്ള സംവാദം ഇന്ന്

തിരുവമ്പാടി നിയോജക മണ്ഡലത്തിലെ സ്ഥാനാർത്ഥികളും കർഷകരുമായി നേരിട്ട് ആശയവിനിമയത്തിന് അവസരമൊരുങ്ങുന്നു. രാഷ്ട്രീയ കിസാൻ മഹാസംഘത്തിന്റെയും കർഷക ജനശബ്ദത്തിന്റെയും ആഭിമുഖ്യത്തിൽ തിരുവമ്പാടി വ്യാപാരഭവൻ ഓഡിറ്റോറിയത്തിൽ തിരുവമ്പാടി മണ്ഡലത്തിൽനിന്നും മത്സരിക്കുന്ന സ്ഥാനാർത്ഥികളും കർഷകരുമായുള്ള സംവാദം ഒരുക്കിയിരിക്കുന്നത്.
28-03-2021 ഞായറാഴ്ച വൈകിട്ട് 7 മണിക്ക് ആരംഭിക്കുന്ന പരിപാടി വിഫാം ചെയർമാൻ ജോയി കണ്ണഞ്ചിറ ഉദ്ഘാടനം ചെയ്യും. എല്ലാ പ്രമുഖ സ്ഥാനാർഥികളും ഒരുമിച്ച് വരുന്ന ഈ സന്ദർഭം കർഷകരുടെ ആവശ്യങ്ങൾ സ്ഥാനാർത്ഥികളെ നേരിട്ട് ബോധ്യപ്പെടുത്താനായി തിരുവമ്പാടി നിയോജക മണ്ഡലത്തിലെ കർഷകർക്ക് പ്രയോജനപ്പെടുത്താവുന്നതാണന്ന് പ്രോഗ്രാം ഡയറക്ടർ അജു എമ്മാനുവൽ അറിയിച്ചു.







