Kodanchery
ആം ആദ്മി പ്രവർത്തകർ കോടഞ്ചേരി പോലീസ് സ്റ്റേഷനുമുൻപിൽ നിൽപ്പ് സമരം നടത്തി

കോടഞ്ചേരി: ആന്റി ടോർച്ചർ ലോ ഉണ്ടാക്കണമെന്ന ആവശ്യവുമായി ആം ആദ്മി പ്രവർത്തകർ കോടഞ്ചേരി പോലീസ് സ്റ്റേഷനുമുൻപിൽ നിൽപ്പ് സമരം നടത്തി. നിയമ പാലകരാവേണ്ട പോലീസുകാർ നിയമ ധ്വംസകർ ആകുമ്പോൾ അതിനെതിരെ പ്രതികരിക്കാൻ നിയമമില്ലാത്തതുമൂലം ഇത്തരക്കാർ യാതൊരു നിയനടപടികളും നേരിടാതെ രക്ഷപെട്ടുപോവുകയാണ് ഇതിനു മാറ്റം വരണമെങ്കിൽ രാജ്യത്ത് ആന്റി ടോർച്ചർ ലോ ഉണ്ടാകണമെന്നും അതിന് വേണ്ടി എംപി മാരും എം എൽ എ മാരും ശ്രമിക്കണമെന്നും പാർട്ടി ആവശ്യപ്പെട്ടു.
അബ്രഹാം വാമറ്റത്തിൽ, എലിയാസ് പാടത്തുകാട്ടിൽ, ലിൻസ് ജോർജ്ജ്, സിബി തോമസ്, സജി വമാറ്റം മനു പൈമ്പള്ളിൽ ജോർജ്ജ് പുതിയേടത്ത് തുടങ്ങിയവർ നേതൃത്വം നൽകി.







