Thiruvambady

രാ​ഹു​ൽ ഗാ​ന്ധിയുടെ റോ​ഡ് ഷോ ​നാ​ളെ വൈ​കു​ന്നേ​രം കൂ​ട​ര​ഞ്ഞി​യി​ൽ

തി​രു​വ​മ്പാ​ടി: തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ രം​ഗ​ത്ത് ഏ​റെ ശ്ര​ദ്ധേ​യ​മാ​യ രാ​ഹു​ൽ ഗാ​ന്ധി എം​പി​യു​ടെ റോ​ഡ് ഷോ ​നാ​ളെ വൈ​കു​ന്നേ​രം മൂ​ന്നി​ന് കൂ​ട​ര​ഞ്ഞി​യി​ൽ ന​ട​ക്കും. യു​ഡി​എ​ഫ് തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണാ​ർ​ഥം കേ​ര​ള​ത്തി​ലെ​ത്തു​ന്ന രാ​ഹു​ൽ ഗാ​ന്ധി എം​പി​യെ സ്വ​ന്തം മ​ണ്ഡ​ല​ത്തി​ൽ പെ​ട്ട കൂ​ട​ര​ഞ്ഞി​യി​ൽ നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ളൂ​ടെ അ​ക​മ്പ​ടി​യോ​ടെ പ്ര​വ​ർ​ത്ത​ക​ർ സ്വീ​ക​രി​ക്കും.

യു​ഡി​എ​ഫ് തി​രു​വ​മ്പാ​ടി മ​ണ്ഡ​ലം സ്ഥാ​നാ​ർ​ഥി സി.​പി. ചെ​റി​യ മു​ഹ​മ്മ​ദി​ന്‍റെ പ്ര​ചാ​ര​ണാ​ർ​ഥ​മാ​ണ് രാ​ഹു​ൽ ഗാ​ന്ധി കൂ​ട​ര​ഞ്ഞി​യി​ലെ​ത്തു​ന്ന​ത്. റോ​ഡ്ഷോ​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​യ​താ​യി യു​ഡി​എ​ഫ് നേ​താ​ക്ക​ളാ​യ സി.​ജെ. ആ​ന്‍റ​ണി, സി.​കെ. കാ​സിം, ബാ​ബു പൈ​ക്കാ​ട്ടി​ൽ, കെ.​ടി. മ​ൻ​സൂ​ർ, ജോ​ർ​ജ് മ​ങ്ങാ​ട്ട്, എം.​ടി. അ​ഷ്റ​ഫ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

Related Articles

Leave a Reply

Back to top button