Kozhikode

അ​വ​ശ്യ സ​ര്‍​വീ​സു​കാ​ര്‍​ക്കുളള ത​പാ​ല്‍ വോ​ട്ടി​ല്‍ 95.3% പേ​ര്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി

കോ​ഴി​ക്കോ​ട്: അ​വ​ശ്യ സ​ര്‍​വീ​സു​കാ​ര്‍​ക്കാ​യി ആ​ദ്യ​മാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യ ത​പാ​ല്‍ വോ​ട്ടി​ല്‍ 95.3 ശ​ത​മാ​നം പേ​ര്‍ വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി. ജി​ല്ല​യി​ല്‍ 13 മ​ണ്ഡ​ല​ങ്ങ​ളി​ലാ​യി 4,503 പേ​ര്‍ അ​വ​ശ്യ സ​ര്‍​വീ​സ് വോ​ട്ടി​ന് അ​ര്‍​ഹ​രാ​യി​രു​ന്നു.
ഇ​തി​ല്‍ 4,293 പേ​രാ​ണ് വോ​ട്ടു രേ​ഖ​പ്പെ​ടു​ത്തി​യ​ത്. 210 പേ​ര്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി​യി​ല്ല. ഓ​രോ മ​ണ്ഡ​ല​ത്തി​ലും ഓ​രോ കേ​ന്ദ്രം എ​ന്ന നി​ല​യി​ല്‍ സ​ജ്ജീ​ക​രി​ച്ച പോ​ളിം​ഗ് സ്റ്റേ​ഷ​നു​ക​ളി​ല്‍ മൂ​ന്നു ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് പോ​ളിം​ഗ് ന​ട​ന്ന​ത്.
വി​വി​ധ വ​കു​പ്പു​ക​ളി​ലെ അ​വ​ശ്യ സ​ര്‍​വീ​സു​കാ​ര്‍​ക്കു​ള്ള ത​പാ​ല്‍ വോ​ട്ട് രേ​ഖ​പ്പെ​ടു​ത്താ​ന്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ​യാ​ണ് സ​മ​യം അ​നു​വ​ദി​ച്ചി​രു​ന്ന​ത്.

വോ​ട്ടിം​ഗി​ന്‍റെ ആ​ദ്യ​ദി​ന​മാ​യ ഞാ​യ​റാ​ഴ്ച 1,354 പേ​രും ര​ണ്ടാം ദി​നം 1,856 പേ​രും അ​വ​സാ​ന​ദി​ന​മാ​യ ഇ​ന്ന​ലെ 1,083 പേ​രും വോ​ട്ട് രേ​ഖ​പ്പെ​ടു​ത്തി. ഹാ​ജ​രാ​കാ​നാ​വാ​ത്ത സ​മ്മ​തി​ദാ​യ​ക​ര്‍ എ​ന്ന വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ടു​ത്തി ഇ​ത്ത​വ​ണ ആ​ദ്യ​മാ​യാ​ണ് അ​വ​ശ്യ സ​ര്‍​വീ​സു​കാ​ര്‍​ക്ക് ത​പാ​ല്‍ വോ​ട്ടി​ന് അ​വ​സ​രം ന​ല്‍​കി​യ​ത്.

ആ​രോ​ഗ്യ വ​കു​പ്പ്, പോ​ലീ​സ്, ഫ​യ​ര്‍ ഫോ​ഴ്സ്, ജ​യി​ല്‍, എ​ക്സൈ​സ്, മി​ല്‍​മ, ഇ​ല​ക്ട്രി​സി​റ്റി, വാ​ട്ട​ര്‍ അ​ഥോ​റി​റ്റി, കെ​എ​സ്ആ​ര്‍​ടി​സി, ട്ര​ഷ​റി സ​ര്‍​വീ​സ്, ഫോ​റ​സ്റ്റ്, കേ​ന്ദ്ര സ​ര്‍​ക്കാ​ര്‍ സ്ഥാ​പ​ന​ങ്ങ​ള്‍, ആം​ബു​ല​ന്‍​സ്, തെ​ര​ഞ്ഞെ​ടു​പ്പ് ക​വ​റേ​ജി​നു നി​യു​ക്ത​രാ​യ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍, വ്യോ​മ​സേ​ന, ഷി​പ്പി​ങ് എ​ന്നി അ​വ​ശ്യ​സേ​വ​ന ജീ​വ​ന​ക്കാ​രാ​ണ് ത​പാ​ല്‍ വോ​ട്ടി​ന് അ​ര്‍​ഹ​രാ​യി​രു​ന്ന​ത്.

Related Articles

Leave a Reply

Back to top button