Kodanchery

ഇടതു ഭരണത്തിൽ ധൂർത്തും പാഴ്ച്ചെലവും: ഉമ്മൻചാണ്ടി

കോടഞ്ചേരി ∙ ഈ തിരഞ്ഞെടുപ്പിൽ ഐക്യജനാധിപത്യ മുന്നണിയുടെ വിജയം വളരെ നിർണായകവും അനിവാര്യവുമാണെന്ന് എഐസിസി ജനറൽ സെക്രട്ടറി ഉമ്മൻചാണ്ടി. തിരുവമ്പാടി മണ്ഡലം യുഡിഎഫ് സ്ഥാനാർഥി സി.പി.ചെറിയമുഹമ്മദിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ 5 വർഷം കൃഷിമേഖലയിൽ മാത്രമല്ല ഒരു മേഖലയിലും ഒരു നേട്ടവും വരുത്താതെ നമ്മുടെ കടം ഇരട്ടിയിലധികമായി, കടം 108 ശതമാനം വർധിച്ചു. 

ഇടതു ഭരണത്തിൽ ധൂർത്തും പാഴ്ച്ചെലവും അഴിമതിയും മാത്രമായി. എൽഡിഎഫ് അഞ്ച് വർഷം ഭരിച്ചിട്ട് ഈ നിയോജക മണ്ഡലത്തിൽ ഏതെങ്കിലും ഒരു പ്രശ്നം പരിഹരിക്കാൻ കഴിഞ്ഞിട്ടുണ്ടോ, റബർ കർഷകർക്ക് വേണ്ടി ഒന്നും ചെയ്യാത്ത ഒരു സർക്കാരാണിത്.വനവും വന്യമൃഗങ്ങളെയും വേർതിരിച്ച് കൃഷിക്കാർക്ക് സ്വൈര്യമായി ജീവിക്കാനുള്ള അവസ്ഥ നിലനിർത്താൻ യുഡിഎഫ് സർക്കാർ അധികാരത്തിൽ വന്നാൽ നടപടി സ്വീകരിക്കുമെന്നും ഉമ്മൻചാണ്ടി പറഞ്ഞു.യുഡിഎഫ് ചെയർമാൻ കെ.എം.പൗലോസ് ആധ്യക്ഷ്യം വഹിച്ചു.  

സ്ഥാനാർഥി സി.പി.ചെറിയമുഹമ്മദ്, ഡിസിസി പ്രസിഡന്റ് യു.രാജീവൻ, ഇബ്രാഹീം തട്ടൂർ, കെ.പി.ബാബു, കെപിസിസി വക്താവ് കെ.സി.അബു, ജോർജ് എം.തോമസ്, സണ്ണി കാപ്പാട്ട്മല തുടങ്ങിയവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button