Thiruvambady
ഫുട്‌ബോൾ പരിശീലനക്യാമ്പ് നടത്തി

തിരുവമ്പാടി : പുന്നക്കൽ എഫ്.എഫ്.സി. ക്ലബ്ബിന്റെ ദീർഘകാല ഫുട്‌ബോൾ പരിശീലനവിഭാഗമായ ഗ്രാസ് റൂട്ട് ഫുട്‌ബോൾ നൂറാം ദിനത്തിന്റെ പരിശീലനക്യാമ്പ് നടത്തി.
ഇതിന്റെ ഭാഗമായി സെയ്ന്റ് സെബാസ്റ്റ്യൻ ഹൈസ്കൂൾ ഗ്രൗണ്ടിൽ ഫുട്‌ബോൾ മേള നടന്നു. ഗ്രാമപ്പഞ്ചായത്ത് മെമ്പർ ഷൈനി ബെന്നി കൊച്ചുകൈപ്പേൽ വിജയികൾക്ക് ട്രോഫികൾ വിതരണംചെയ്തു. ക്ലബ്ബ് പ്രസിഡന്റ് കുഞ്ഞുമരക്കാർ അധ്യക്ഷത വഹിച്ചു. ഷമീർ മെലാനിക്കുന്നത്ത്, പരിശീലകൻ കെ.എഫ്. ഫ്രാൻസിസ്, വാർഡ് മെമ്പർ ലിസി സണ്ണി, ജോസ്, ഷിജു കൊച്ചുകൈപ്പേൽ എന്നിവർ സംസാരിച്ചു.







